നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും വിവിധ പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്ത മലയാള ചിത്രം 'മണ്ട്രോത്തുരുത്ത്' തിയേറ്ററുകളിലേക്ക്. ആഷിഖ് അബുവാണ് ചിത്രം സെപ്റ്റംബർ 30ന് തിയേറ്ററുകളിലെത്തിക്കുന്നത്. പി എസ് മനുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈ ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലെത്തുകയും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്ത ചിത്രം കൂടിയാണിത്. .മികച്ച മലയാള ചിത്രത്തിനുള്ള ജോണ്‍ എബ്രഹാം പുരസ്‌കാരം, നവാഗത സംവിധായകനുള്ള അരവിന്ദന്‍ ദേശീയപുരസ്‌കാരം എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ദ്രൻസ്, അലന്‍സിയര്‍ ലേ ലോപ്പസ്, ജേസണ്‍ ചാക്കോ, അഭിജാ ശിവകല, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മനു തന്നെയാണ് രചനയും നിർമാണവും. പ്രതാപ് പി നായര്‍ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.