മുഹ്​സിൻ പെരാരിയുടെ ‘​കാക്ക 921’; കൂടെ സക്കരിയ്യയും

15:12 PM
22/07/2018
muhsin-parari

ഉണ്ണി മുകുന്ദൻ നായകനായ കെ.എൽ 10 പത്ത്​ എന്ന ചിത്രത്തിന്​ ശേഷം യുവ സംവിധായകൻ മുഹ്​സിൻ പെരാരിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു.  വ്യത്യസ്​ത പേരും പ്രമേയവുമായാണ്​ ഇത്തവണയും പെരാരിയെത്തുന്നത്​. 'കാക്ക 921' എന്ന്​ പേരിട്ട ചിത്രത്തിന്​ വേണ്ടി രചന നിർവഹിക്കുന്നത്​ ബ്ലോക്​ബസ്റ്റർ ചിത്രം സുഡാനി ഫ്രം നൈജീരിയ ഒരുക്കിയ സക്കരിയ്യ മുഹമ്മദും പെരാരിയും ചേർന്നാണ്​.

ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇ4 എൻറർടൈൻമ​​​െൻറ്​സി​​​​െൻറ ബാനറിൽ സി.വി സാരഥിയാണ്​ ചിത്രം നിർമിക്കുന്നത്​. 

പെരാരിയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​

ആയതിനാൽ അടുത്ത സംവിധാന സംരംഭം കാക്ക921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്ന് നാമകരണം ചെയ്യപ്പെട്ടതായി സസന്തോഷം അറിയിച്ചുകൊള്ളട്ടെ.
എഴുത്ത് നമ്മുടെ സ്വന്തം സകരിയയും (Zakariya Mohammed) കൂടെ ഞാനും.
നി൪മ്മാണം E4 Entertainment
ഈ സാഹസത്തിന് സാരഥ്യം ഏറ്റെടുത്ത അതി സാഹസികനായ C.V. Sarathi ക്ക് പെരുത്ത് നന്ദി.
കൂടുതൽ വിവരങ്ങൾ പിന്നാലെ.

പിന്തുണയും പ്രാർത്ഥനയും തേടുന്നു.

Loading...
COMMENTS