മഡ് റേസിെൻറ ആവേശക്കാഴ്ചകളുമായി ‘മഡ്ഡി’ -Video
text_fieldsകൊച്ചി: ഓഫ് റോഡ് മഡ് റേസിെൻറ ആവേശക്കാഴ്ചകളുമായി എത്തുകയാണ് ‘മഡ്ഡി’.
PK7െൻറ ബാനറിൽ ഡോക്ടർ പ്രഗഭൽ കഥ എഴുതി സംവിധാനം ചെയ്ത്, പ്രേമ കൃഷ്ണദാസ് അവതരിപ്പിക്കുന്ന ‘മഡ്ഡി’യുടെ ട്രെയ്ലർ പ്രേക്ഷകർ ഏറ് റെടുത്തു കഴിഞ്ഞു.
പുതുമുഖങ്ങളായ യുവൻ, റിധാൻ കൃഷ്ണ, അനുഷ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കു ന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഓഫ് റോഡ് മഡ് റേസ് (4x4) പ്രമേയവുമായി ഒരു സിനിമ എത്തുന്നത്.
‘കെ.ജി.എഫ്’ സംഗീത സംവിധായകൻ രവി ബസൂറിനെയും ‘രാക്ഷസൻ’ എഡിറ്റർ സാൻ ലോകേഷിനെയും മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് ‘മഡ്ഡി’. സാഹസികത നിറഞ്ഞ പലരംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് ആർട്ടിസ്റ്റുകൾ ചെയ്തു തീർത്തത്. മഡ് റേസ് കൊറിയോഗ്രാഫി ചെയ്തത് ഡയറക്ടർ ഡോക്ടർ പ്രഗഭൽ തന്നെയാണ്.
പുതുമുഖ താരങ്ങൾക്കൊപ്പം രഞ്ജി പണിക്കർ, സുനിൽ സുഗദ, ഐ.എം. വിജയന്‍, ബിനീഷ് ബാസ്റ്റിൻ, ഗിന്നസ് മനോജ്,ശോഭ മോഹൻ, ഹരീഷ് പേരടി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
