ഓഫ് റോഡ് റെയ്‌സിന്‍റെ കഥയുമായി ‘മഡ്ഡി’ 

16:06 PM
11/02/2020

ഓഫ് റോഡ് മഡ് റെയ്‌സിന്‍റെ കഥപറയുന്ന 'മഡ്ഡി' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്. മമ്മൂട്ടിയാണ് ടീസര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

ഓഫ് റോഡ് മഡ് റെയ്‌സ് പശ്ചാത്തലമാക്കി ഇന്ത്യന്‍ സിനിമയില്‍ തന്നെ വരുന്ന ആദ്യ ചിത്രമാണിതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. ഡ്യൂപ്പില്ലാത്ത സാഹസികരംഗങ്ങളും മഡ്ഡിയുടെ സവിശേഷതയാണ്. റിദ്ധാന്‍ കൃഷ്ണ, യുവാന്‍, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി, ഐ.എം. വിജയന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ തരംഗമായ രവി ബാസുര്‍ ആദ്യമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. തമിഴ് ചിത്രം രാക്ഷസനിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് എഡിറ്റിംഗ്.ഡോ. പ്രഗഭല്‍ ആണ് രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കെ.ജി. രതീഷിന്റേതാണ് ക്യാമറ. പി.കെ.7 ക്രിയേഷന്‍സാണ് നിര്‍മാണം.

Loading...
COMMENTS