‘മിസ്റ്റർ ആൻറ്​ മിസിസ് റൗഡി’ ടീസർ പുറത്ത്​

20:01 PM
11/01/2019
mr-and-mrs-rowdy-movie

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാം ചിത്രം മിസ്റ്റർ ആൻറ്​ മിസിസ് റൗഡിയുടെ ടീസർ പുറത്തിറങ്ങി. അപർണ ബാലമുരളിയാണ് നായിക. 

ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്‍റേജ് ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തുജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 

p>ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ എന്നിവരും പ്രധാനതാരങ്ങളാണ്. സംഗീതം-അനിൽ ജോണ്‍സൺ, കലാസംവിധാനം-സാബുറാം, മേക്കപ്പ്-ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍-ലിന്‍ഡ ജീത്തു. പ്രൊഡക്​ഷന്‍ കണ്‍ട്രോളര്‍-അരോമ മോഹന്‍, പ്രൊഡക്​ഷന്‍ എക്സിക്യൂട്ടീവ്സ്-പ്രണവ് കൊടുങ്ങല്ലൂര്‍, സജി കുണ്ടറ. 

 

Loading...
COMMENTS