Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപരുക്കൻ ലുക്കിൽ നിവിൻ...

പരുക്കൻ ലുക്കിൽ നിവിൻ പോളി; ചടുല രംഗങ്ങളുമായി മുത്തോൻ ട്രെയിലർ

text_fields
bookmark_border
Moothon-Nivin-Pauly
cancel

നിവിൻ പോളി നായകനാവുന്ന ഗീതുമോഹൻദാസ്​ ചിത്രം മുത്തോൻെറ ട്രെയിലർ പുറത്ത്​. പരുക്കൻ ലുക്കിലുള്ള നിവിൻ പോളിയാണ്​ ട്രെയിലറിലുള്ളത്​. മുംബൈയിലേയും ലക്ഷദ്വീപിലേയും രംഗങ്ങൾ ഉൾക്കൊള്ളുന്നതാണ്​ ട്രെയിലർ.

ലക്ഷദ്വീപില്‍ നിന്നും ഒരു 14 വയസുകാരന്‍ തന്‍റെ മൂത്ത സഹോദരനെ അന്വേഷിച്ച് വരുന്നതാണ് കഥാ പശ്ചാത്തലം. ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയിടങ്ങളിലെ യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന് സംഭാഷണങ്ങൾ രചിച്ചതും കശ്യപാണ്. ലയേഴ്‌സ് ഡയസിന് ശേഷമാണ് ഗീതു മോഹൻദാസ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിവിൻ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവർ വേഷമിടും.

ജെ.എ.ആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ നിർമ്മാണ കമ്പനികളുടെ ചിത്രമാണ്. ഛായാഗ്രഹണം രാജീവ് രവി. അജിത്കുമാർ ബി., കിരൺ ദാസ് എന്നിവർ ചേർന്നാണ് എഡിറ്റിങ്. പ്രൊഡക്ഷൻ ഡിസൈൻ: ആബിദ് ടി.പി. സൗണ്ട് ഡിസൈൻ: കുനാൽ ശർമ്മ. സംഗീതം: സാഗർ ദേശായ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nivin paulymoviesmoothonOfficial Trailer
News Summary - Moothon - Official Trailer-Movies
Next Story