ആകാംക്ഷയുണർത്തുന്ന മൂത്തോന്റെ ടീസർ
text_fieldsഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം മൂത്തോന്റെ ടീസര്‍ പുറത്ത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത ്തിൽ ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന് മാത്യു, ദിലീഷ് പോത്തന്, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരുമു ണ്ട്.
ചായാഗ്രഹണം രാജീവ് രവിയാണ് നിര്‍വഹിക്കുന്നത്. കുണാല്‍ ശര്‍മ്മ ശബ്ദമിശ്രണവും സാഗര്‍ ദേശായി സംഗീതവും നിര്‍വഹിക്കുന്നു. ലക്ഷദ്വീപിലും കേരളത്തിലും മുംബൈയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സംവിധായകൻ അനുരാഗ് കശ്യപ് ആണ്.
ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്. ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിങ് ബി.അജിത്കുമാറും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവ്വഹിച്ചിരിക്കുന്നു. സ്നേഹ ഖാന്‍വാല്‍ക്കര്‍, ബാലഗോപാലന്, വാസിക്ക് ഖാന്, ഗോവിന്ദ് മേനോന്, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരും ‘മൂത്തോന്റെ’ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. മിനി സ്റ്റുഡിയോ, ജാര് പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന് അനുരാഗ് കാശ്യപും ചേര്‍ന്നാണ് നിര്‍മ്മാണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
