മൂത്തോന്‍റെ കിടിലൻ മേക്കിങ് വിഡിയോ പുറത്ത്

10:25 AM
18/11/2019
Moothon-Making-Video

മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍റെ മേക്കിങ് വിഡിയോ പുറത്ത്. പരുക്കൻ ലുക്കിലുള്ള നിവിൻ പോളിയുടെ ആക്ഷൻ രംഗങ്ങളും കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയിടങ്ങളിലെ യഥാർഥ ലൊക്കേഷനുകളും േമക്കിങ് വീഡിയോയിൽ കാണിക്കുന്നുണ്ട്. 

ലക്ഷദ്വീപില്‍ നിന്നും ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു 14 വയസുകാരനായാണ് നിവിൻ എത്തുന്നത്. നിവിന്‍ പോളിയെ കൂടാതെ ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരും മികച്ച അഭിനയം കാഴ്ചവെക്കുന്നു. 

ചായാഗ്രഹണം രാജീവ് രവിയും ശബ്ദമിശ്രണം കുണാല്‍ ശര്‍മ്മയും സംഗീതം സാഗര്‍ ദേശായിയുമാണ് നിര്‍വഹിച്ചത്.  ലക്ഷദ്വീപിലും കേരളത്തിലും മുംബൈയിലുമായി ചിത്രീകരിച്ച സിനിമയുടെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സംവിധായകൻ അനുരാഗ് കശ്യപ് ആണ്. 

മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് നിര്‍മ്മാണം.

Loading...
COMMENTS