Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഹൻലാൽ വിഷുവിന്...

text_fields
bookmark_border
manju mohanlal
cancel

മഞ്ജു വാര്യരും ഇന്ദ്രജിത്തും ഒന്നിക്കുന്ന 'മോഹൻലാൽ' എന്ന ചിത്രത്തിന്‍റെ റിലിസിങ് തിയതി പ്രഖ്യാപിച്ചു. ചിത്രം വിഷു റിലീസായെത്തുമെന്ന് നടൻ ഇന്ദ്രജിത്ത് ഫേസ്ബുക്കിലൂടെ അറിയിച്ചു.  

സാജിദ് യഹ്യയാണ് ചിത്രം  സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് ചിത്രത്തിലുള്ളത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്‌ലൈനിലാണ് ചിത്രം വരുന്നത്.

മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം. ഗാനങ്ങള്‍: മനു മഞ്ജിത്ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohanlal Movie Releasing on Vishu-Movie News
Next Story