Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമോഹൻ ലാലിൻെറ പിറന്നാൾ...

മോഹൻ ലാലിൻെറ പിറന്നാൾ സമ്മാനം​;  ദൃശ്യം-2 വരുന്നു

text_fields
bookmark_border
മോഹൻ ലാലിൻെറ പിറന്നാൾ സമ്മാനം​;  ദൃശ്യം-2 വരുന്നു
cancel

തിരുവനന്തപുരം: വ്യാഴാഴ്​ച 60ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിൻെറ പ്രിയ നടൻ മോഹൻലാലിൻെറ വക ആരാധകർക്ക്​ പിറന്നാൾ സർപ്രൈസ്​. 2013ൽ പുറത്തിറങ്ങി മലായാളത്തിലെ ഏക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളിൽ ഒന്നായി മാറിയ ജീത്തു​ ജോസഫിൻെറ ദൃശ്യത്തിൻെറ രണ്ടാം ഭാഗം ഒരുങ്ങുന്നു. മെയ്​ 21ന്​ ലാലേട്ടൻെറ പിറന്നാൾ ആഘോഷത്തിന്​ മുന്നോടിയായായിരുന്നു​ പ്രഖ്യാപനം. ലോക്​ഡൗൺ കഴിഞ്ഞ്​ കേരള സർക്കാർ ഷൂട്ടിങ്ങിന്​ അനുമതി നൽകിയാലുടൻ ചിത്രീകരണം ആരംഭിക്കുമെന്ന്​ സംവിധായകൻ ജീത്തു ജോസഫ്​ വ്യക്​തമാക്കി. സിനിമയുടെ ടീസർ മോഹൻലാൽ ഫേസ്​ബുക്കിലൂടെ പുറത്തുവിട്ടു.

മോഹൻ ലാൽ -ജീത്തു ജോസഫ്​ ടീമിൻെറ ഏറ്റവും പുതിയ ചിത്രമായ റാമിൻെറ ലണ്ടനിലെയും ഉസ്​ബെക്കിസ്​താനിലെയും ഷൂട്ടിങ്​ കോവിഡ്​ പശ്ചാത്തലത്തിൽ നീണ്ടുപോകുന്ന സാഹചര്യത്തിലാണ്​ പുതിയ ചിത്രത്തിലേക്ക്​ തിരിയുന്നത്​​. രണ്ടുമാസം കൊണ്ട്​ സംസ്​ഥാനത്തിനകത്ത്​ വെച്ച്​ ചിത്രീകരണം നടത്താൻ പദ്ധതിയിടുന്ന ചിത്രത്തിന്​ ജീത്തു ജോസഫ്​ തന്നെയാണ്​ രചന നിർവഹിക്കുന്നത്​. ചി​ത്രത്തിലെ അഭിനേതാക്കളുടെയും അണിയറപ്രവർതകരുടെയും കാര്യത്തിൽ ഉടൻ പ്രഖ്യാപനമുണ്ടാകും. 

ആശീർവാദ്​ സിനിമാസിൻെറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്​ ചിത്രം​ നിർമിക്കുന്നത്​. മോഹൻലാലിനെ കൂടാതെ മീന, കലാഭവൻ ഷാജോൺ, ആശാ ശരത്,​ സിദ്ദിഖ്​, അൻസിബ ഹസൻ, റോഷൻ ബഷീർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ദൃശ്യം മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലർ സിനിമകളുടെ ഗണത്തിലാണ്​ ഉൾപെടുന്നത്​. 50 കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന ഖ്യാദി ദൃശ്യത്തിന്​ സ്വന്തമാണ്​. മലയാളത്തിലെ വമ്പൻ വിജയത്തിന്​ ശേഷം ചിത്രം ഹിന്ദി, തമിഴ്​, തെലുഗു, കന്നഡ എന്നീ ഇന്ത്യൻ ഭാഷകളിലും ചൈനീസ്​, സിംഹളീസ്​ എന്നീ വിദേശ ഭാഷകളിലും റീമേക്ക്​ ചെയ്യപ്പെടുകയും ചെയ്​തു. സിദ്ദിഖ് സംവിധാനം ചെയ്​ത ‘ബിഗ്ബ്രദർ’ ആണ്​ മലയാളത്തിൽ പുറത്തിറങ്ങിയ മോഹൻലാലിൻെറ അവസാന ചിത്രം. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmalayalam cinemajeethu josephdrishyamdrishyam2mohanlal birthday
News Summary - Mohanlal, Jeetu Joseph to reunite for Drishyam 2, project to kick-off post lockdown- movies
Next Story