Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘മഹാഭാരതം’...

‘മഹാഭാരതം’ ചലച്ചിത്രത്തി​ന്‍റെ മലയാളത്തിലെ പേര്​ 'രണ്ടാമൂഴം'

text_fields
bookmark_border
‘മഹാഭാരതം’ ചലച്ചിത്രത്തി​ന്‍റെ മലയാളത്തിലെ പേര്​ രണ്ടാമൂഴം
cancel

അബൂദബി: മഹാഭാരതത്തെ ഇതിവൃത്തമാക്കി എം.ടി. വാസുദേവൻ നായർ രചിച്ച ‘രണ്ടാമൂഴം’ നോവലിനെ ആസ്​പദമാക്കി ആയിരം കോടി രൂപ ചെലവിൽ നിർമിക്കുന്ന ചലച്ചിത്രത്തി​​​​​​​​െൻറ മലയാളത്തിലെ പേര്​ രണ്ടാമൂഴം എന്നു തന്നെ. ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ മറ്റു ഭാഷകളിൽ ചിത്രത്തി​​​​​​​​െൻറ പേര്​ ‘മഹാഭാരതം -രണ്ടാമൂഴം ദ മൂവീ’ എന്നായിരിക്കും. രണ്ടാമൂഴം എന്ന നോവലിനെ അടിസ്​ഥാനമാക്കി ചലച്ചിത്രം നിർമിക്കു​ന്നുവെങ്കിൽ അതി​​​​​​​​െൻറ പേര്​ രണ്ടാമൂഴം എന്നു തന്നെ ആയിരിക്കണമെന്നും മഹാഭാരതം എന്ന പേര്​ അംഗീകരിക്കില്ലെന്നും ഹിന്ദു ​െഎക്യവേദി പ്രസിഡൻറ്​ കെ.പി. ശശികല പ്രസ്​താവിച്ചിരുന്നു.

‘രണ്ടാമൂഴം’ നോവൽ മഹാഭാരതത്തെ അടിസ്​ഥാനമാക്കിയുള്ളതാണെന്ന്​ എല്ലാ മലയാളികൾക്കും അറിയുമെന്നതിനാലാണ്​ മലയാളത്തിൽ ചിത്രത്തി​​​​​​​​െൻറ പേര്​ ‘രണ്ടാമൂഴം’ എന്ന്​ മാത്രമായി നിശ്ചയിച്ചതെന്ന്​ സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ അബൂദബിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൊത്തം ആറ്​ മണിക്കൂറുള്ള ചലച്ചിത്രം രണ്ട്​ ഭാഗങ്ങളായിട്ടാണ്​ നിർമിക്കുക. എല്ലാ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ചിത്രം പുറത്തിറക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ്​ ചലച്ചിത്രങ്ങൾ അതത്​ ഭാഷകളിൽ തന്നെ ചിത്രീകരിക്കും. തമിഴ്​, തെലുങ്ക്​ ഭാഷകളിലും ചിത്രീകരിക്കാൻ ശ്രമിക്കും. മറ്റു ഭാഷകളിൽ ഡബ്ബ്​ ചെയ്​തായിരിക്കും ചലച്ചിത്രം പ്രേക്ഷകരിലെത്തിക്കുക. 

എം.ടി. വാസുദേവൻ നായർ രചിച്ച ‘രണ്ടാമൂഴം’ നോവലിനെ ആസ്​പദമാക്കി ആയിരം കോടി രൂപ ചെലവിൽ നിർമിക്കുന്ന ചലച്ചിത്രത്തെ കുറിച്ച്​ വിശദീകരിക്കാൻ അബൂദബിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംവിധായകൻ വി.എ. ശ്രീകുമാർ മേനോനും നിർമാതാവ്​ ബി.ആർ. ഷെട്ടിയും
 


ചലച്ചിത്രത്തി​​​​​​​​െൻറ ഗവേഷണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്​. നൂറ്​ ദിവസത്തിനകം ലോഞ്ചിങ്​ നടത്തും. 2018 മേയിൽ ചിത്രീകരണം തുടങ്ങും. അബൂദബിയിലായിരിക്കും ചിത്രീകരണത്തി​​​​​​​​െൻറ തുടക്കം. ശ്രീലങ്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളും ഇന്ത്യയിലെ ഒ​േട്ടറെ സംസ്​ഥാനങ്ങളും ചിത്രീകരണത്തി​ന്​ ക്ഷണിച്ചിട്ടുണ്ടെന്ന്​ ചലച്ചിത്രത്തി​​​​​​​​െൻറ നിർമാതാവും പ്രമുഖ ബിസിനസുകാരനുമായ ബി.ആർ. ഷെട്ടി അറിയിച്ചു. ത​​​​​​​​െൻറ ഉയർച്ചക്ക്​ കാരണമായ നാട്​ എന്നതിനാലാണ്​ അബൂദബിയിൽ ചിത്രീകരണം ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി. 

മലയാളത്തിലെ സൂപ്പർ സ്​റ്റാർ മോഹൻലാൽ ഭീമ​​​​​​​​െൻറ വേഷമിടുന്ന ചിത്രത്തിൽ മറ്റു ഭാഷകളിലെയും സൂപ്പർ സ്​റ്റാറുകൾ അഭിനയിക്കുമെന്ന്​ വി.എ. ശ്രീകുമാർ മേനോൻ പറഞ്ഞു. അവർ ആരൊക്കെയെന്ന്​ പറയാറായിട്ടില്ല. ചർച്ചകൾ നടന്നു വരികയാണ്​. ഇന്ത്യൻ ചലച്ചിത്രത്തിലെയും ലോക ചലച്ചിത്രത്തിലെയും ഏറ്റവും മികച്ച അഭിനേതാക്കളും സാ​േങ്കതിക വിദഗ്​ധരുമാണ്​ ചിത്രത്തിനായി അണിനിരക്കുക. ലോക പ്രശസ്​തരായ കാസ്​റ്റിങ്​ ഡയറക്​ടറായിരിക്കും ആഗോള സംഘത്തിന്​ നേതൃത്വം നൽകുക. ഇൗ ചിത്രത്തിനായി മോഹൻലാൽ രണ്ട്​ വർഷമാണ്​ മാറ്റിവെച്ചിരിക്കുന്നത്​. വി.എഫ്​.എക്​സിൽ പ്ര​േത്യക ശ്രദ്ധ ചെലുത്തുമെന്നും നിർമാണ ബജറ്റി​​​​​​​​െൻറ 50 ശതമാനം ഇതിനായി മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan lalmahabharatam
News Summary - mohanlal film mahabharata release in malayalam language in randamoozham
Next Story