Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിറ്റ് കൂട്ടുകെട്ട് വീണ്ടും; ആനപ്പാപ്പാനായി മോഹൻലാൽ 

text_fields
bookmark_border
spadikam
cancel

സൂപ്പർഹിറ്റ് കൂട്ടുകെട്ടാ‍യ മോഹൻലാലും ഭദ്രനും വീണ്ടുമൊന്നിക്കുന്നു. പുതിയ ചിത്രത്തിൽ ആനപ്പാപ്പാനായാണ് മോഹൻലാലെത്തുന്നത്. 

നാലു മാസം മുമ്പ് തിരുവനന്തപുരത്ത് വെളിപ്പാടിന്‍റെ പുസ്തകത്തിന്‍റെ ചിത്രീകരണ സമയത്താണ് ഭദ്രൻ കഥ പറഞ്ഞത്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ട മോഹൻലാൽ ഉടൻ തന്നെ ഡേറ്റ് നൽക്കുകയും ചെയ്തു. തിരക്കഥ പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ് ഭദ്രൻ. പൂർണമായും കാടിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. ഹരീഷ് പേരടിയും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. മറ്റ് താരനിർണയം നടന്നു വരുന്നതേയുള്ളു.

ഉടയോൻ എന്ന ചിത്രത്തിലാണ് മോഹൻലാലും ഭദ്രനും ഒടുവിൽ ഒരുമിച്ചത്. ഇതിലെ മോഹൻലാലിന്‍റെ ഇരട്ട കഥാപാത്രം ശ്രദ്ധ നേടിയെങ്കിലും ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു. അങ്കിൾ ബൺ, സ്ഫടികം, ഒളിമ്പ്യൻ അന്തോണി ആദം എന്നിവയാണ് മോഹൻലാൽ നായകനായ മറ്റ് ഭദ്രൻ ചിത്രങ്ങൾ. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohanlal and Bhadran Team Comes Again-Movie News
Next Story