ചലച്ചിത്ര പുരസ്കാര വിതരണം: ചടങ്ങിൽ മോഹൻലാൽ പെങ്കടുക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാൽ പെങ്കടുക്കും. സാംസ്കാരിക വകുപ്പ് നൽകിയ ക്ഷണം മോഹൻലാൽ സ്വീകരിച്ചു. ബുധനാഴ്ചയാണ് ക്ഷണിച്ച് കൊണ്ടുള്ള കത്ത് സാംസ്കാരിക വകുപ്പ് മോഹൻലാലിന് കൈമാറിയത്.
മോഹൻലാലിനെ പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയാക്കുന്നത് വിവാദങ്ങൾക്ക് കാരണമായിരുന്നു. മുഖ്യമന്ത്രി അവാർഡ് വിതരണം ചെയ്താൽ മതിയെന്നും ചലച്ചിത്ര താരം മുഖ്യാതിഥിയായി വേണ്ടെന്നുമായിരുന്നു ഒരു വിഭാഗത്തിെൻറ നിലപാട്. ഇതുമായി ബന്ധപ്പെട്ട് 107 പേർ ഒപ്പിട്ട നിവേദനം സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് കൈമാറുകയും ചെയ്തിരുന്നു.
ഇതിനിടെ മോഹൻലാലിനെ പിന്തുണച്ച് സിനിമ മേഖലയിലെ അമ്മയുൾപ്പടെയുള്ള സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാത്രിയോടെ ചടങ്ങിലേക്ക് മോഹൻലാലിനെ ക്ഷണിക്കുമെന്ന് സാംസ്കാരിക വകുപ്പ് ഒൗദ്യോഗികമായി അറിയിക്കുകയായിരുന്നു.
