‘മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള’ ആഗസ്റ്റിൽ തിയേറ്ററിലെത്തും 

21:06 PM
10/07/2019
Mohabatin Kunjabdulla

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ബാലു വര്‍ഗീസിനെയും ഇന്ദ്രന്‍സിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഷോബിസ് സ്റ്റുഡിയോ ആഗസ്റ്റില്‍ തീയേറ്ററുകളില്‍ എത്തിക്കും. 

പ്രണയവും വിരഹവും കിനിയുന്ന ഓര്‍മ്മകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഡാനിക്ക് ശേഷം സംസ്ഥാന അവാര്‍ഡ് നേടിയ സാവിത്രി ശ്രീധരനും പ്രധാനവേഷത്തിലുണ്ട്. 

mohabatin kunjabdulla 2 poster

രണ്‍ജി പണിക്കര്‍, ലാല്‍ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, സുബൈര്‍ വയനാട്, സി പി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സാവിത്രി ശ്രീധരന്‍, സ്നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരാണ് അഭിനേതാക്കള്‍. 

ഛായാഗ്രഹണം -അന്‍സൂര്‍, സംഗീതം - സാജന്‍ കെ റാം, ഹിഷാം അബ്ദുള്‍ വഹാബ്, കോഴിക്കോട് അബൂബക്കര്‍, എഡിറ്റിംഗ് - വി ടി ശ്രീജിത്ത്,  ഗാനരചന-പി കെ ഗോപി, ഷാജഹാന്‍ ഒരുമനയൂര്‍, കലാസംവിധാനം- ഷെബിറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി പട്ടിക്കര, മേയ്ക്കപ്പ് -അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, സ്ററില്‍സ് -അനില്‍ പേരാമ്പ്ര, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - ആന്‍റണി ഏലൂര്‍, അഭിലാഷ് പൈങ്ങോട്, സംഘട്ടനം - അഷ്റഫ് ഗുരുക്കള്‍, നൃത്തം - സഹീര്‍ അബാസ്


 

Loading...
COMMENTS