എം.ജെ. രാധാകൃഷ്ണന് യാത്രാമൊഴി 

22:36 PM
13/07/2019
Mj-radhakrishnan-
അ​ന്ത​രി​ച്ച ഛായാ​ഗ്രാ​ഹ​ക​ൻ എം.​ജെ. രാ​ധാ​കൃ​ഷ്ണ​െൻറ മൃ​ത​ദേ​ഹ​ത്തി​ൽ മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ എം.​ജെ. രാ​ധാ​കൃ​ഷ്ണ​ന് ത​ല​സ്ഥാ​ന​ത്തി​​െൻറ യാ​ത്രാ​മൊ​ഴി. ശ​നി​യാ​ഴ്ച രാ​വി​ലെ കേ​ശ​വ​ദാ​സ​പു​ര​ത്തെ വീ​ട്ടി​ലും പി​ന്നീ​ട് ക​ലാ​ഭ​വ​ൻ തി​യ​റ്റ​റി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച മൃ​ത​ദേ​ഹം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്‌​ക​രി​ച്ചു. സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. 

ക​ലാ​ഭ​വ​ൻ തി​യ​റ്റ​റി​ൽ മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ന്ത്യാ​ജ്ഞ​ലി​യ​ർ​പ്പി​ച്ചു. മു​ൻ​മ​ന്ത്രി എം.​എ. ബേ​ബി, സു​രേ​ഷ്ഗോ​പി എം.​പി, എം.​എ​ൽ.​എ​മാ​രാ​യ മു​കേ​ഷ്, ശ​ബ​രീ​നാ​ഥ​ൻ, അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശ്രീ​കു​മാ​ര​ൻ ത​മ്പി, ഷാ​ജി എ​ൻ. ക​രു​ൺ, ഹ​രി​കു​മാ​ർ, ഡോ. ​ബി​ജു, നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ൻ​സ്, നേ​മം പു​ഷ്പ​രാ​ജ്, ജ​ല​ജ, സീ​മ ജി. ​നാ​യ​ർ, ബോ​ബ​ൻ, സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ, ഗാ​യ​ക​ൻ ശ്രീ​റാം, രാ​മ​ച​ന്ദ്ര​ബാ​ബു, സ​ണ്ണി ജോ​സ​ഫ്, ഇ​സ്മ​യി​ൽ ഹ​സ​ൻ, നി​ർ​മാ​താ​ക്ക​ളാ​യ അ​രോ​മ മോ​ഹ​ൻ, ശാ​ന്തി​വി​ള ദി​നേ​ശ്, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, ബി.​ജെ.​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. 

ഹൃ​ദാ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. പു​ന​ലൂ​ർ സ്വ​ദേ​ശി​യാ​യ രാ​ധാ​കൃ​ഷ്ണ​ൻ തി​രു​വ​ന​ന്ത​പു​രം കേ​ശ​വ​ദാ​സ​പു​ര​ത്താ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

Loading...
COMMENTS