Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘‘പിണറായി സാർ, നല്ലത്...

‘‘പിണറായി സാർ, നല്ലത് ചെയ്​തപ്പോൾ കയ്യടിച്ചിട്ടുണ്ട്; പക്ഷേ, ഇത്​ സംഭവിക്കാൻ പാടില്ലാത്തത്​’’

text_fields
bookmark_border
‘‘പിണറായി സാർ, നല്ലത് ചെയ്​തപ്പോൾ കയ്യടിച്ചിട്ടുണ്ട്; പക്ഷേ, ഇത്​ സംഭവിക്കാൻ പാടില്ലാത്തത്​’’
cancel

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ ഐ.ടി വകുപ്പ്​ പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകൻ മിഥുൻ മാനുവൻ തോമസ്​. രാഷ്​ട്രീയ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്താറുള്ള മിഥുൻ ഫേസ്​ബുക്കിലാണ്​ തൻെറ പ്രതികരണം അറിയിച്ചത്​​. 

 

LATEST VIDEO

മിഥുൻ മാനുവൻ തോമസ്​ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പ്​: മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ്‌ ഒരുമാതിരി ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. !!   പിണറായി സാർ, നല്ലത് നിങ്ങൾ  ചെയ്തപ്പോൾ  എല്ലാംതന്നെ  കയ്യടിച്ചിട്ടുണ്ട്.. !! പക്ഷേ,  ഇപ്പോൾ നടന്നത്  സംഭവിക്കാൻ പാടില്ലാത്ത വീഴ്​ചയായിപ്പോയി.. !! സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ  ഈ കേസിൽ മതിയാവില്ല.. !! ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. !! കഷ്ടം.. !!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Midhun Manuel ThomasPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - mishun manuel thomas about gold scam
Next Story