നിവിൻ പോളിയുടെ മിഖായേൽ ടീസർ വൈറലാകുന്നു VIDEO

21:53 PM
11/10/2018
Mikhael-Official-Teaser

ബ്ലോക്​ബസ്റ്റർ ഹിറ്റുകളായ ദി ഗ്രേറ്റ്​ ഫാദർ, അബ്രഹാമി​​​െൻറ സന്തതികൾ എന്നീ ചിത്രങ്ങൾക്ക്​ ശേഷം ഹനീഫ്​ അദേനി ഒരുക്കുന്ന നിവിൻ പോളി ചിത്രം മിഖായേലി​​​െൻറ ടീസർ പുറത്തിറങ്ങി. നിവി​​​െൻറ പിറന്നാൾ ദിനമായ ഇന്ന്​ ഫേസ്​ബുക്കിലൂ​ടെ മെഗാസ്റ്റാർ മമ്മൂട്ടിയാണ്​ ടീസർ പുറത്തുവിട്ടത്​. 

മറ്റ്​ ചിത്രങ്ങളെ അപേക്ഷിച്ച്​ നിവിൻ മാസ്​ ഗെറ്റപ്പിലാണ്​ മിഖായേലിൽ എത്തുന്നത്​. ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്​. വമ്പൻ താരനിരയുമായെത്തുന്ന ചിത്രം നിർമിക്കുന്നത്​ ആ​േൻറാ ജോസഫാണ്​.

ഗോപി സുന്ദറാണ്​ സംഗീതം. മഹേഷ്​ നാരായണൻ എഡിറ്റിങ്ങും വിഷ്ണു പണിക്കർ കാമറയും കൈകാര്യം ചെയ്​തിരിക്കുന്നു. കലാ സംവിധാനം സന്തോഷ്​ രാമനാണ്​.

Loading...
COMMENTS