ആദ്യദിന കളക്ഷൻ: താര സിനിമകളെ മറികടന്ന് 'മെക്സിക്കൻ അപാരത'
text_fieldsദുൽഖർ സൽമാെൻറയും പൃഥ്വിരാജിെൻറയും മമ്മുട്ടിയുടെയും സിനിമകളുടെ ആദ്യദിന കളക്ഷൻ റെക്കോർഡ് മറികടന്ന് ടോവിനോ. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ടോവിനോയുടെ മെക്സിക്കൻ അപാരതയാണ് മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ആദ്യദിന കളക്ഷൻ റെക്കോർഡ് മറികടന്നത്.
രൺജി പണിക്കർ സംവിധാനം ചെയ്ത് മമ്മുട്ടി നായകനായെത്തിയ കസബ 2.48 കോടിയായിരുന്ന ആദ്യദിനം നേടിയത്. സത്യൻ അന്തിക്കാടിെൻറ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായെത്തിയ ജോമോെൻറ സുവിശേഷങ്ങളുടെ ആദ്യദിന കളക്ഷൻ 2.71 കോടിയായിരുന്നു. പൃഥ്വിരാജിെൻറ എസ്ര ആദ്യദിനം തിയേറ്ററുകളിൽ നിന്ന് വാരിയത് 2.65 കോടിയായിരുന്നു. ഇവയെല്ലാം വെല്ലുന്ന കളക്ഷനാണ് മെക്സിക്കൻ അപാരത നേടയതെന്നാണ് നിർമാതാക്കളുടെ അവകാശ വാദം. മൂന്ന് കോടി രൂപയാണ് മെക്സിക്കൻ അപാരതയുടെ ആദ്യദിന കളക്ഷൻ.
139 സെൻറുകളിലായിരുന്നു സിനിമയുടെ റിലീസ്. അതില്‍ പകുതിയിലധികം സെൻററുകളിൽ രാവിലെ 7 മണിക്ക് ആദ്യ പ്രദര്‍ശനം തുടങ്ങി. ഇന്നലത്തെ എല്ലാ ഷോകളും ഹൗസ്ഫുള്‍ ആയിരുന്നു. വന്‍ തിരക്ക് കാരണം പല തീയറ്ററുകളിലും രാത്രി 12.20നൊക്കെയാണ് അവസാന പ്രദര്‍ശനങ്ങള്‍ നടന്നത്. മൂന്നു കോടിയാണ് ആദ്യദിനം ചിത്രം നേടിയിരിക്കുന്നതെന്ന് സിനിമയുടെ നിർമാതാവ് അനൂപ് കണ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
