ടെസ്​ ജോസഫി​െൻറ വെളിപ്പെടുത്തൽ തെറ്റിദ്ധാരണ മൂലം -മുകേഷ്​

12:28 PM
10/10/2018
Mukesh-actor

തിരുവനന്തപുരം: മീ ടൂ കാമ്പയിനിൽ തനിക്കെതിരെ ടെസ്​ ജോസഫ്​ നടത്തിയ വെളിപ്പെടുത്തൽ തള്ളി നടനും എം.എൽ.എയുമായ മുകേഷ്​ . താൻ ആരെയും ഫോണിൽ വിളിച്ച്​ ശല്യപ്പെടുത്തുന്ന ആളല്ല. ഫോണിലൂടെ ടെസിനെ വിളിച്ചു സംസാരിച്ചിട്ടില്ല. അവരെ കണ്ട പരിചയം പോലുമില്ല. എന്തെങ്കിലും തെറ്റിദ്ധാരണയാവും ഇതിനു പിന്നിലെന്നും മുകേഷ്​  വ്യക്തമാക്കി. 

ഷോയുടെ മേധാവി ഡെറിക്​ ഒബ്രിയനുമായി നല്ല ബന്ധമാണുള്ളത്​. 19 വർഷം മുമ്പാണ്​ ടെലിവിഷൻ പരിപാടി നടന്നത്​. എല്ലാ കാര്യങ്ങളും ഒാർക്കുന്നില്ലെന്നും മുകേഷ്​ പറഞ്ഞു. 

താൻ കലാ കുടുംബത്തിൽ നിന്നു വരുന്ന ആളാണ്​. അമ്മയും ഭാര്യയും സഹോദരിമാരും സഹോദരിയുടെ രണ്ട്​​ ​പെൺകുട്ടികളും കലാരംഗത്താണ്​ പ്രവർത്തിക്കുന്നത്​. അവരെല്ലാം ഒറ്റക്കാണ്​ സഞ്ചരിക്കുന്നത്​. അതുകൊണ്ടു തന്നെ മീ ടൂ കാമ്പയിനെ ഏറ്റവും കൂടുതൽ പിന്തുണക്കുന്ന വ്യക്തിയാണ്​ താൻ. ഇൗ കാമ്പയിൻ ഗംഭീരമായി മുന്നോട്ടു പോകണമെന്നും എല്ലാ പെൺകുട്ടികളും ധൈര്യമായിട്ട്​ കലാരംഗത്തേക്ക്​ കടന്നു വരണമെന്നുമാണ്​ ത​​​െൻറ ആഗ്രഹമെന്നും മുകേഷ്​ വ്യക്തമാക്കി.
 

Loading...
COMMENTS