'മട്ടാഞ്ചേരി' മാർച്ച് 9ന്
text_fieldsഫുൾമാർക്ക് സിനിമ ഇൻ അസോസിയേഷനും ബ്ലാക്ക് & വൈറ്റ് പ്രൊഡക്ഷനും ചേർന്ന് നിർമിക്കുന്ന മട്ടാഞ്ചേരി മാർച്ച് ഒമ്പതിന് റിലീസ് ചെയ്യും. ജയേഷ് മൈനാഗപ്പള്ളിയാണ് സംവിധാനം.
ഫുട്ബാൾ താരം ഐ.എം. വിജയൻ, സംവിധായകൻ ലാൽ, ജൂബിൽ രാജൻ പി. ദേവ്, കോട്ടയം നസീർ, സാലു കെ. ജോർജ്ജ്, സാജു കൊടിയൻ, സാജൻ പള്ളുരുത്തി, ശാന്തകുമാരി, ഓമന ഔസേപ്പ് തുടങ്ങിയവർ അഭിനയിക്കുന്നു. ഗായകൻ അഫ്സൽ പാടി അഭിനയിക്കുന്നുമുണ്ട്.
കഥ-തിരക്കഥ-സംഭാഷണം: ഷാജി എൻ. ജലീൽ: കാമറ: വിപിൻ മോഹൻ. എഡിറ്റിംഗ്: ദിലീപ് ഡെന്നീസ്. പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര. സംഗീതം: സുമേഷ് പരമേശ്വർ. മേക്കപ്പ്: സജി കൊരട്ടി. കല: ഷെബീറലി. സംഘട്ടനം: തീപ്പൊരി സത്യ. സ്റ്റിൽസ്: അനിൽ പേരാമ്പ്ര. പി.ആർ.ഒ: എം.എസ്. ദാസ് മാട്ടുമന്ത.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
