മരക്കാറിലെ സുനിൽ ഷെട്ടി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsമോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാറിൽ അഭിനയിക്കുന്ന ബോളിവുഡ് നടൻ സുനിൽ ഷെ ട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. താടി വളർത്തി മുടി നീട്ടി പടച്ചട്ടയും ആയുധങ്ങളും അണിഞ്ഞ് യോദ്ധാവായി നിൽക്കുന്ന ചിത്രമാണ് സുനിൽ ഷെട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. മോഹൻലാൽ, കുട്ടി അലി മരക്കാറായി അഭിനയിക്കുന്ന സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്തു വന്നി രുന്നു.
മഞ്ജു വാര്യർ നായികയാവുന്ന ചിത്രത്തിൽ പ്രണവ് മോഹൻ ലാൽ, പ്രിയദർശന്‍റെ മകൾ കല്യാണി, കീർത്തി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നേരത്ത, പ്രിയദർശൻ സംവിധാനം ചെയ്തിരുന്ന റാംജി റാവു സ്പീക്കിങ്ങിന്‍റെ ഹിന്ദി റീമേക്ക് ഹേരാ ഫേരി, ദേ ദനാ ദൻ എന്ന ചിത്രങ്ങളിലും മലയാള ചിത്രം കാക്കക്കുയിലിലും സുനിൽ ഷെട്ടി അഭിനയിച്ചിട്ടുണ്ട്.
100 കോടി ബജറ്റിൽ ഒരുങ്ങുന്ന 'മരക്കാർ അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരും കോൺഫിഡന്‍റ് ഗ്രൂപ്പും ചേർന്നാണ് നിർമിക്കുന്നത്. ഛായാഗ്രാഹകൻ തിരു, കലാസംവിധായകൻ സാബു സിറിൽ അടക്കം മുന്നണിയിലും പിന്നണിയിലും പ്രമുഖ നടൻമാരും ടെക്നീഷ്യൻസും അണിനിരക്കുന്ന ചിത്രമാണ് മരക്കാർ.
