ബ്രഹ്മാണ്ഡ ചിത്രം മരക്കാറി​െൻറ ഗംഭീര ടീസർ പുറത്ത്​ VIDEO

11:45 AM
25/02/2020
marakar-teaser

മോഹൻലാൽ - പ്രിയദർശനൻ ടീമി​​െൻറ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ അറബിക്കടലി​​െൻറ സിംഹത്തി​​െൻറ’ ടീസർ പുറത്ത്​. മാർച്ച്​ 26ന്​ തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ മോഹൻലാലിന്​ പുറമേ പ്രണവ്​ മോഹൻലാൽ, സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, സുഹാസിനി, മഞ്​ജു വാര്യർ, കീർത്തി സുരേഷ്​, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്​, സിദ്ദിഖ്​, രഞ്​ജി പണിക്കർ, ഹരീഷ്​ പേരടി തുടങ്ങി വലിയ താരനിരയാണ്​ അണിനിരക്കുന്നത്​.

അഞ്ച്​ ഭാഷകളിലായാണ്​ ചിത്രം പുറത്തിറങ്ങുന്നത്​. കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും റിലീസാവുന്ന ചിത്രം 50 രാജ്യങ്ങളിലായി 5000 സ്​ക്രീനുകളിലെത്തുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും സ്വന്തമാക്കും.

Loading...
COMMENTS