'മറഡോണ തലതെറിച്ചൊരു തലവനാ'... തലയും ഉടലും മാറി ടൊവിനോ ചിത്രത്തിെൻറ പോസ്റ്റർ
text_fieldsയുവ താരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മറഡോണയുടെ ഒരു പോസ്റ്ററാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചിരിപടർത്തുന്നത്. തിരുവനന്തപുരം ധന്യ തിയറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിെൻറ പോസ്റ്റർ ഏതോ ഒരു വിരുതൻ തലതിരിച്ചായിരുന്നു ഒട്ടിച്ചത്. വ്യത്യസ്തമായ ഒരു ചിത്രമാണ് മറഡോണ എന്ന് പോസ്റ്റര്‍ കണ്ട് മനസ്സിലായെന്നും അതിനാൽ ചിത്രം എത്രയും പെട്ടന്ന് കാണും എന്ന അടിക്കുറിപ്പോടെ ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റർ പങ്കുവെച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
''പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂ ആണ് കേട്ടത്. ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്'' ഇന്ന് കാണണം. ഇങ്ങനെയായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയായിരുന്നു പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. 'ഈശ്വരാ ദൈവമേ ഈ പോസ്റ്ററൊട്ടിച്ചവന് നല്ലത് മാത്രം വരുത്തണേ' എന്ന അടിക്കുറിപ്പോടെ ടൊവിനോ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.
