മറഡോണയായി ടൊവിനോ; ഫസ്​റ്റ്​ലുക്ക്​ പോസ്​റ്റർ

21:58 PM
08/04/2018
maradona movie

യുവതാരം ടൊവിനോ തോമസ്​ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മറഡോണയുടെ ഫസ്​റ്റ്​ലുക്ക്​ പോസ്​റ്റർ പുറത്തുവിട്ടു.  ‘തങ്ങളുടെ കുടുംബത്തിൽ നിന്നും മറ്റൊരു സംവിധായകൻ കൂടി’ എന്ന അടിക്കുറിപ്പോടെ സംവിധായകൻ ആഷിഖ്​ അബുവാണ്​ പോസ്​റ്റർ പങ്കുവെച്ചത്​. 

നവാഗതനായ വിഷ്​ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തി​​െൻറ തിരക്കഥ കൃഷ്​ണ മൂർത്തിയുടെതാണ്​. സുഷിൻ ശ്യാം സംഗീതവും ദീപക്​ ഡി. മേനോൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്​. വിനോദ്​ കുമാറാണ്​ ചിത്രം നിർമിക്കുന്നത്​.

Loading...
COMMENTS