മക്ബൂൽ സൽമാന്‍റെ പുതിയ ചിത്രം ‘മാഫി ഡോണ’
text_fieldsമക്ബൂൽ സൽമാൻ, ശ്രീവിദ്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പോളി വടക്കൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മാഫി ഡോണ’യുടെ ചിത്രീകരണം തുടങ്ങി. ഹെവൻ സിനിമാസിന്‍റെ ബാനറിൽ ജോഷി മുരിങ്ങൂർ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ കർമ്മവും കൊരട്ടി സെന്‍റ് മേരീസ് ഫൊറോന പള്ളി അങ്കണത്തിൽ നടന്നു. കിരൺ രാജ്, ജൂബിൽ രാജ്, ശരൺ, മഷേൽ, ജോബി, ജെയ്സ്, നീനാ കുറുപ്പ്, ഫാജിത എന്നിവരാണ് മറ്റു താരങ്ങൾ.

കാമറ - അശ്വഘോഷ്, സംഗീതം -ജാസി ഗിഫ്റ്റ്, പ്രൊഡക്ഷൻ കൺട്രോളർ -വിനോദ് പറവൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ആന്‍റോ മൂർക്കനാട്, പി.സി വിത്സൺ, രഘുനാഥൻ വിതുര, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ-അപ്പു ശ്രീനിവാസ് നായർ, കല-എം. കോയാസ്, മേക്കപ്പ്-ജയമോഹൻ, വസ്ത്രാലങ്കാരം-കുക്കു ജീവൻ, സ്റ്റിൽസ്-വിഷ്ണു ക്യാപ്പ്ച്ചർ ലെഫ്, എഡിറ്റർ-അച്ചു വിജയൻ, പരസ്യ കല-സെെൻ മാർട്ട്, അസോസിയേറ്റ് ഡയറക്ടർ-സുന്ദർ, സ്റ്റണ്ട്-ജാക്കി ജോൺസൻ, പ്രൊഡ്ക്ഷൻ എക്സിക്യൂട്ടീവ്-മധു വട്ടപ്പറമ്പിൽ, വാർത്ത പ്രചരണം- എ.എസ് ദിനേശ്.
