മഹാനവമി നാളിൽ റഫി സാബി‍ന്‍റെ മണ്ണിൽ തൊട്ട്​ മനോജ്​ കെ. ജയൻ 

manoj-k-jayan

മും​ബൈ: കു​ഞ്ഞു​നാ​ള്‍ തൊ​ട്ട് നെ​ഞ്ചേ​റ്റി​യ ഇ​തി​ഹാ​സ ഗാ​യ​ക​ന്‍ മു​ഹ​മ്മ​ദ് റ​ഫി​യു​ടെ കാ​ൽ​സ്​​പ​ര്‍ശ​മേ​റ്റ മ​ണ്ണി​ല്‍ തൊ​ട്ടു വ​ണ​ങ്ങാ​നാ​യ​തി‍​​െൻറ നി​ര്‍വൃ​തി​യി​ൽ ഗാ​യ​ക​ന്‍ കൂ​ടി​യാ​യ ന​ട​ന്‍ മ​നോ​ജ് കെ. ​ജ​യ​ന്‍. മ​ഹാ​ന​വ​മി ദി​ന​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ‘റ​ഫി സാ​ബി’‍​​െൻറ ബാ​ന്ദ്ര​യി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ അ​നു​ഭ​വം അ​നു​ഭൂ​തി​യോ​ടെ​യാ​ണ്​ മ​നോ​ജ്​ ‘മാ​ധ്യ​മ’​ത്തോ​ട് വി​വ​രി​ച്ച​ത്. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി സി​നി​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ​ക്കും സ്വ​കാ​ര്യ ച​ട​ങ്ങു​ക​ള്‍ക്കു​മാ​യി മ​ഹാ​ന​ഗ​ര​ത്തി​ല്‍ വ​ന്നു പോ​കു​ന്നു. എ​ന്നെ​ങ്കി​ലും റ​ഫി സാ​ബി‍​​െൻറ വീ​ട്​ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ മും​ബൈ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ ആ ​സ്വ​പ്നം യാ​ഥാ​ര്‍ഥ്യ​മാ​യി.

മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത ന​ട​ന് വീ​ട് കാ​ണ​ണ​മെ​ന്ന് സു​ഹൃ​ത്ത് വി​ളി​ച്ച് സം​സാ​രി​ച്ച​പ്പോ​ള്‍ റ​ഫി​യു​ടെ മ​ക​ന്‍ ശാ​ഹി​ദ് റ​ഫി സ​സ​ന്തോ​ഷം അ​നു​മ​തി ന​ല്‍കി. അ​ദ്ദേ​ഹം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ ബാ​ന്ദ്ര​യി​ലെ റ​ഫി മാ​ൻ​ഷ​നി​ല്‍ എ​ത്തി. വി​ഖ്യാ​ത ഗാ​യ​ക‍​​െൻറ പാ​ദം പ​തി​ഞ്ഞ മ​ണ്ണി​ലൂ​ടെ ന​ട​ന്ന​പ്പോ​ള്‍ വ​ല്ലാ​ത്തൊ​രു അ​നു​ഭൂ​തി. ആ ​മ​ണ്ണി​ല്‍ തൊ​ട്ടു വ​ണ​ങ്ങി. അ​പ്പോ​ഴാ​ണ് സാ​ബി​​​െൻറ പ​ഴ​കി​യ ഫി​യ​റ്റ് കാ​ര്‍ കാ​ണു​ന്ന​ത്. ഇ​നി​യും മ​രി​ക്കാ​ത്ത ആ ​പാ​ട്ടു​ക​ളൊ​ക്കെ പാ​ടാ​ന്‍ സ്​​റ്റു​ഡി​യോ​യി​ലേ​ക്ക് അ​ദ്ദേ​ഹം പോ​യ കാ​ർ. റ​ഫി സാ​ബി‍​​െൻറ കൈ ​പ​തി​ഞ്ഞ കാ​ർ​ഡോ​റി​​​െൻറ പി​ടി​യി​ല്‍ തൊ​ട്ടു. 

അ​വി​ടെ​നി​ന്ന് തി​രി​ച്ചു​പോ​രു​മ്പോ​ൾ മ​റ്റൊ​രു കൗ​തു​കം​കൂ​ടി​യു​ണ്ടാ​യി. അ​തു​വ​രെ സു​ഹൃ​ത്തി‍​​െൻറ വ​ണ്ടി​യി​ല്‍നി​ന്ന് കേ​ട്ട​ത് ‘കി​ഷോ​ര്‍ദാ’​യു​ടെ പാ​ട്ടു​ക​ളാ​യി​രി​ന്നു. ഇ​പ്പോ​ഴ​താ റ​ഫി​യു​ടെ ‘തും ​മു​ജെ യൂം ​ഭു​ലാ ന ​പാ​ഓ​ഗെ, ഹാ ​തും മു​ജെ യൂം ​ഭു​ലാ ന ​പാ​ഓ​ഗെ, ജ​ബ് ക​ഭി ഭി ​സു​നെ​ഗെ ഗീ​ത് മേ​രെ, സം​ഗ് സം​ഗ് തും ​ഭി ഗു​ന്‍ഗു​നാ​ഓ​ഗെ....’ അ​ത്ര​യെ​ളു​പ്പം നി​ന​ക്കെ​ന്നെ മ​റ​ക്കാ​നാ​കി​ല്ല, അ​തെ അ​ത്ര​യെ​ളു​പ്പം നി​ന​ക്കെ​ന്നെ മ​റ​ക്കാ​നാ​കി​ല്ല, എ‍​​െൻറ പാ​ട്ടു​ക​ള്‍ കേ​ൾ​ക്കു​മ്പോ​ഴൊ​ക്കെ നീ​യും അ​തി​നൊ​പ്പം മൂ​ളി​പ്പോ​കും. അ​ര്‍ഥം തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ​ന്തോ​ഷം. റ​ഫി സാ​ബ് അ​നു​ഗ്ര​ഹി​ച്ച പോ​ലെ. ആ ​പാ​ട്ടി​നു ശേ​ഷം പി​ന്നെ​യും കി​ഷോ​ര്‍ദാ മാ​ത്ര​മാ​ണ് തു​ട​ര്‍ യാ​ത്ര​യി​ല്‍ പാ​ടി​യ​ത്. 

അ​നു​ഭ​വം പ​ങ്കു​വെ​ച്ച​തോ​ടെ അ​ത് പ​ല​ര്‍ക്കും ആ​വേ​ശ​മാ​യി​ട്ടു​ണ്ട്. പ​ല​രും വി​ളി​ച്ചു​പ​റ​ഞ്ഞു ഇ​നി മും​ബൈ​യി​ല്‍ ചെ​ന്നാ​ല്‍ അ​വി​ടെ പോ​കു​മെ​ന്ന്. ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ വൈ​കാ​രി​ക​മാ​യാ​ണ് ഗാ​യ​ക​ന്‍ പി. ​ജ​യ​ച​ന്ദ്ര​ന്‍ പ്ര​തി​ക​രി​ച്ച​ത്. റ​ഫി സാ​ബ് ദൈ​വ​മാ​ണെ​ന്ന് പ​റ​യാ​റു​ള്ള അ​ദ്ദേ​ഹം, എ​ന്നെ കെ​ട്ടി​പ്പി​ടി​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​താ​യും മ​നോ​ജ് കെ. ​ജ​യ​ന്‍ പ​റ​ഞ്ഞു.

Loading...
COMMENTS