ധനുഷിനൊപ്പം തകർപ്പൻ പ്രകടനവുമായി മഞ്ജു: ‘അസുര’ന്‍റെ ട്രെയില‍ര്‍

20:24 PM
08/09/2019

നടി മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം അസുരന്‍റെ ട്രെയിലര്‍ പുറത്ത് വിട്ടു. ധനുഷ്- വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ ധനുഷ് രണ്ട് ലുക്കിലാണ് വരുന്നത്. പ്രകാശ് രാജും ചിത്രത്തിൽ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. 

തമിഴ് എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വി ക്രിയേഷന്‍സിൻ്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് നിര്‍മ്മിക്കുന്നത്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒക്ടോബര്‍ നാലിന് ചിത്രം തീയേറ്ററുകളിലെത്തും. പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണിത്.


 

Loading...
COMMENTS