മഞ്​ജുവാര്യർ സിനിമ സംഘടനകളുടെ പിന്തുണ തേടി; പൊലീസ്​ ശ്രീകുമാറി​െൻറ മൊഴിയെടുക്കും

12:13 PM
22/10/2019

കൊ​ച്ചി: ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച്​ സം​വി​ധാ​യ​ക​ൻ ​ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി​യ ന​ടി മ​ഞ്​​ജു​വാ​ര്യ​ർ പി​ന്തു​ണ തേ​ടി സി​നി​മ സം​ഘ​ട​ന​ക​ളെ​യും സ​മീ​പി​ച്ചു. സാ​േ​ങ്ക​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്​​ക​ക്കും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​ക്കു​മാ​ണ്​​ ക​ത്ത്​ ന​ൽ​കി​യ​ത്.

ത​ന്നെ​യും ഒ​പ്പ​മു​ള്ള​വ​രെ​യും​ ശ്രീ​കു​മാ​ർ മേ​നോ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി കാ​ണി​ച്ച്​ ന​ടി തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ​െബ​ഹ്​​റ​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്. ത​നി​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ൽ ശ്രീ​കു​മാ​ർ മേ​നോ​നും അ​ദ്ദേ​ഹ​ത്തി​​​െൻറ സു​ഹൃ​ത്തു​മാ​ണെ​ന്ന്​ പ​രാ​തി​യി​ൽ മ​ഞ്​​ജു ആ​രോ​പി​ക്കു​ന്നു. ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പി​ന്തു​ണ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന മ​ഞ്​​ജു​വി​​​െൻറ ക​ത്ത്​ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ‘അ​മ്മ’ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു അ​റി​യി​ച്ചു.

തൊ​ഴി​ൽ​പ​ര​മാ​യ എ​ന്ത്​ ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത​ര സി​നി​മ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ നേ​രി​ടാ​മെ​ന്നും മ​റ്റ്​ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ സം​ഘ​ട​ന​ക്ക്​ പ​രി​മി​തി​യു​ണ്ടെ​ന്നും മ​ഞ്​​ജു​വി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​നി​മ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്ന​തു​കൊ​ണ്ടാ​ണ്​ ‘ഫെ​ഫ്​​ക’​ക്ക്​ ക​ത്ത്​ ന​ൽ​കി​യ​തെ​ന്നാ​ണ്​ സൂ​ച​ന. ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്​ സം​ബ​ന്ധി​ച്ച്​ സം​ഘ​ട​ന​യെ രേ​ഖാ​മൂ​ലം അ​റി​യി​ക്കു​ക മാ​ത്ര​മാ​ണ്​​ മ​ഞ്​​ജു ചെ​യ്​​ത​തെ​ന്ന്​ ഫെ​ഫ്​​ക ഭാ​ര​വാ​ഹി ബി. ​ഉ​ണ്ണി​കൃ​ഷ്​​ണ​ൻ പ​റ​ഞ്ഞു. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​ഘ​ട​ന​യി​ൽ അം​ഗ​മ​ല്ല. 

പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​ട​പെ​ടാ​ൻ ത​ങ്ങ​ൾ​ക്ക്​ അ​ധി​കാ​ര​മി​ല്ല. അ​ന്വേ​ഷ​ണം ന​ട​ക്ക​​ട്ടെ എ​ന്നാ​ണ്​ ഫെ​ഫ്​​ക​യു​ടെ നി​ല​പാ​ടെ​ന്നും ഉ​ണ്ണി​കൃ​ഷ്​​ണ​ൻ വ്യ​ക്​​ത​മാ​ക്കി.

ശ്രീകുമാർ മേനോനെതിരായ മഞ്ജുവാര്യരുടെ പരാതി പ്രത്യേകസംഘം അന്വേഷിക്കും
തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ ഡി.ജി.പിക്ക് നൽകിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. പൊലീസ് ആസ്ഥാനത്തെ ഡിവൈ.എസ്.പി രാജ്കുമാറി‍​​​െൻറ നേതൃത്വത്തിൽ സി.ഐ പ്രകാശാണ് പരാതി അന്വേഷിക്കുന്നത്. പരാതിയിന്മേൽ ഉടൻതന്നെ അന്വേഷണ സംഘം ശ്രീകുമാർ മേനോ‍​​​െൻറ മൊഴി രേഖപ്പെടുത്തും. മഞ്ജുവി​​​െൻറ പരാതിയിൽ പരാമർശിക്കുന്ന ശ്രീകുമാർ മേനോ‍​​​െൻറ സുഹൃത്തും മാധ്യമപ്രവർത്തകനുമായ മാത്യു സാമുവലി​​​െൻറ മൊഴിയും രേഖപ്പെടുത്തും.

ശ്രീകുമാർ മേനോൻ തന്നെയും ത​​​​െൻറ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ബുധനാഴ്ചയാണ് മഞ്ജുവാര്യർ ഡി.ജി.പി ലോക്നാഥ് ​െബഹ്റക്ക് പരാതി നൽകിയത്. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാർ മേനോനാണ്. ത​​​​െൻറ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗപ്പെടുത്തുമെന്ന് ഭയമുണ്ട്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നെന്നും  മഞ്ജുവാര്യർ നൽകിയ പരാതിയിൽ പറയുന്നു. 

അതേസമയം, കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടിമെതിച്ചു പോകുന്നവളാണ് മഞ്ജുവെന്നും പൊലീസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ അറിയിച്ചു. ഉപകാരസ്മരണ ഇല്ലായ്മയും മറവിയും ‘അപ്പോൾ കാണുന്നവനെ അപ്പാ’ എന്ന് വിളിക്കുന്ന സ്വഭാവവും മഞ്ജുവി​​​െൻറ കൂടപ്പിറപ്പാണെന്ന് തനിക്ക് പറഞ്ഞുതന്നത് മഞ്​ജുവി​​​​െൻറ അച്ഛനാണ്‌.

വീട്ടിൽ നിന്ന്​ ഇറങ്ങിവന്നപ്പോൾ എ​​​െൻറ കൈയിൽ 1500 രൂപയേ ഉള്ളൂവെന്ന്​ പറഞ്ഞ് ആശങ്കപ്പെട്ടിരുന്ന നി​​​െൻറ കൈയിലേക്ക് ആദ്യ പരസ്യത്തി​​​െൻറ അഡ്വാൻസായി 25 ലക്ഷത്തി​​​െൻറ ചെക്ക് തന്നപ്പോൾ ഗുരുവായൂരപ്പൻ ത​​​​െൻറ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞത് മഞ്ജു മറന്നെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Loading...
COMMENTS