Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമഞ്​ജു ഉപകാരം...

മഞ്​ജു ഉപകാരം ചെയ്​തവരെ ചവിട്ടിമെതിച്ചു; അന്വേഷണത്തോട്​ സഹകരിക്കും -ശ്രീകുമാർ മേനോൻ

text_fields
bookmark_border
മഞ്​ജു ഉപകാരം ചെയ്​തവരെ ചവിട്ടിമെതിച്ചു; അന്വേഷണത്തോട്​ സഹകരിക്കും -ശ്രീകുമാർ മേനോൻ
cancel

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയിൽ മറുപടിയുമായി സംവിധായകൻ ശ്രീകുമാര്‍ മേനോന്‍. മഞ്​ജു വാര്യർ തനിക് കെതിരെ ആരോപണം ഉന്നയിക്കുന്നത്​ എന്തിനാണെന്ന്​ അറിയില്ലെന്നും അന്വേഷണത്തോട്​ പൂർണമായും സഹകരിക്കുമെന്നും ശ്രീകുമാർ ഫേസ്​ബുക്കിലൂടെ വ്യക്തമാക്കി. മഞ്​ജുവിനെ നടിയെന്ന നിലയിൽ സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിക്കാൻ മ ഞ്ജുവിനെ ​സഹായിച്ചത്​ താനാണെന്നും എന്തിനാണ്​ തനിക്കും സുഹൃത്ത്​ മാത്യു സാമു​േവലിനെതിരെയും പരാതി നൽകിയതെന്ന ്​ അറിയില്ലെന്നും അദ്ദേഹം പറയുന്നു.

മഞ്ജു വാര്യർ തനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് അറിഞ്ഞിട്ടുള്ളത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും തനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കി.

കല്യാൺ ജൂവല്ലേഴ്‌സ് തൃശൂർ പൊലീസിൽ നൽകിയ പരാതിയിലും മഞ്​ജു തിരുവനന്തപുരത്ത്‌ ഡി.ജി.പി ക്ക്‌ കൊടുത്ത പരാതിയിലും ത​​​​​​​െൻറയും മാത്യു സാമുവേലി​​​​​​​െൻറയും പേര് ഒരുപോലെ പരാമർശിച്ചത്​ ത​​​​​​​െൻറ ശത്രുക്ക​ൾക്കൊപ്പമാണ്​ മഞ്​ജു ഉള്ളതെന്നതി​​​​​​​െൻറ തെളിവാണ്​. മഞ്​ജു വാര്യർ ഉപകാരം ചെയ്​തവരെ ചവിട്ടി മെതിച്ചുവെന്ന​​ും ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും ആരോപിച്ചാണ്​ മഞ്​ജു വാര്യർ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ട്​ പരാതി നൽകിയത്​.

കുറേ മാസമായി തനിക്കെതിരെ അപകീർത്തി പ്രചാരണം നടക്കുന്നുണ്ട്​. ഇതിന്​ പിന്നിൽ സംവിധായകൻ ശ്രീകുമാർ മേനോനും സുഹൃത്തുമായിരുന്നു. ശ്രീകുമാർ മേനോ​​​​​​​​െൻറ പരസ്യചിത്രങ്ങളിൽ താൻ അഭിനയിച്ചിരുന്നു. ത​​​​​​​​െൻറ​ നേതൃത്വത്തിലെ ഫൗണ്ടേഷ​നുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ആവശ്യങ്ങൾക്ക്​ താൻ ചെക്കും ലെറ്റർ ഹെഡും ഒപ്പിട്ട്​ നൽകിയിരുന്നു. ഇത്​ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്​. കൂടെ പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. തന്നെ പ്രോജക്​ടുകളിൽനിന്ന്​ ഒഴിവാക്കാൻ ​​ശ്രമിക്കുന്നു. സംഘടിത ആക്രമണമാണ്​ ഇവരുടെ ഭാഗത്തുനിന്ന്​ നടക്കുന്നതെന്ന്​ സംശയിക്കുന്നതായും മഞ്​ജു പരാതിയിൽ ആരോപിച്ചിരുന്നു. മജ്​ഞുവിനെതിരെ ശ്രീകുമാർ ​േമനോൻ സംസാരിക്കുന്ന ഒാഡിയോ സഹിതമാണ്​ പരാതി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju Warriermalayalam filmsmovie newssreekumar menon
News Summary - Manju Warrier - Sreekumar Menon - Malayalam films- Movie news
Next Story