മഞ്​ജു വാര്യർക്ക്​ ഷൂട്ടിങ്ങിനിടെ പരിക്ക്​ 

14:29 PM
06/12/2018
manju

ഹരിപ്പാട്: സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആൻറ്​​ ജിൽ എന്ന ചിത്രത്തി​​െൻറ ലെക്കേഷനിൽ വെച്ചാണ്​ മഞ്ജുവിന് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നെറ്റിയില്‍ പരുക്കേറ്റ മഞ്ജുവിനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. 
                                                                                                                  
ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള സിനിമയായ ജാക്ക് ആന്‍റ് ജില്ലിന്‍റെ ചിത്രീകരണം ആലപ്പുഴയിലാണ്​ നടക്കുന്നത്​. വെള്ളിയാഴ്​ച ഇൗ ലെക്കേഷനിലെ ചിത്രീകരണം അവസാനിക്കാനിരിക്കെയാണ്​ മഞ്​ജുവിന്​ അപകടമുണ്ടായത്​. അതിനാൽ ചിത്രീകരണം അൽപദിവസം കൂടി നീണ്ടേക്കാം. 

മഞ്​ജു വാര്യർ, കാളിദാസ് ജയറാം, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഇവരെ കൂടാതെ അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി തുടങ്ങി നീണ്ട താരനിര തന്നെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.

ദുബൈ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്‍റെ കൂടി സഹകരണത്തോടെയാണ് ജാക്ക് ആന്‍റ് ജില്‍ ഒരുങ്ങുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന സിനിമകയുടെ അണിയറയില്‍ വിദേശത്ത് നിന്നുമുള്ള സാങ്കേതിക വിദഗ്ദര്‍ കൂടി അണിനിരക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. 2013ല്‍ റിലീസ് ചെയ്ത ഇണം എന്ന ചിത്രമാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.
 

Loading...
COMMENTS