അപായപ്പെടുത്തുമെന്ന് ഭയം; ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യരുടെ പരാതി

22:08 PM
21/10/2019

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും നടി മഞ്ജു വാര്യർ. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ട്​ നല്‍കിയ പരാതിയിലാണ് മഞ്ജു ഈ ആരോപണം ഉന്നയിച്ചത്.

തിങ്കളാഴ്​ച വൈകിട്ട്​ ഏഴരയോടെ പൊലീസ്​ ആസ്​ഥാനത്ത്​ നേരി​െട്ടത്തിയാണ്​ പരാതി നൽകിയത്​. കുറേ മാസമായി തനിക്കെതിരെ അപകീർത്തി പ്രചാരണം നടക്കുന്നുണ്ട്​. ഇതിന്​ പിന്നിൽ സംവിധായകൻ ശ്രീകുമാർ മേനോനും സുഹൃത്തുമായിരുന്നു. ശ്രീകുമാർ മേനോ​​െൻറ പരസ്യചിത്രങ്ങളിൽ താൻ അഭിനയിച്ചിരുന്നു. ത​​െൻറ​ നേതൃത്വത്തിലെ ഫൗണ്ടേഷ​നുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ആവശ്യങ്ങൾക്ക്​ താൻ ചെക്കും ലെറ്റർ ഹെഡും ഒപ്പിട്ട്​ നൽകിയിരുന്നു. ഇത്​ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്​. കൂടെ പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. തന്നെ പ്രോജക്​ടുകളിൽനിന്ന്​ ഒഴിവാക്കാൻ ​​ശ്രമിക്കുന്നു. സംഘടിത ആക്രമണമാണ്​ ഇവരുടെ ഭാഗത്തുനിന്ന്​ നടക്കുന്നതെന്ന്​ സംശയിക്കുന്നു.

ഒടിയൻ സിനിമക്കുശേഷം സമൂഹമധ്യമങ്ങളിലൂടെ നടന്ന പ്രചാരണങ്ങൾക്ക്​ പിന്നിൽ ഇവരായിരുന്നു. മജ്​ഞുവിനെതിരെ ശ്രീകുമാർ ​േമനോൻ സംസാരിക്കുന്ന ഒാഡിയോ സഹിതമാണ്​ പരാതി നൽകിയതെന്നാണ്​ വിവരം. മഞ്​ജു അഭിനയിച്ച ഒടിയൻ സിനിമയുടെ സംവിധായകൻ കൂടിയാണ്​ ശ്രീകുമാർ മേനോൻ. സിനിമയുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച പരിപാടിയിൽനിന്ന്​ മഞ്​ജു വിട്ടുനിന്നതിൽ ശ്രീകുമാർ ​മേനോൻ പരസ്യമായി അതൃപ്​തി പ്രകടിപ്പിച്ചിരുന്നു

Loading...
COMMENTS