Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവളോടൊപ്പം തന്നെ; സംശയിക്കേണ്ട -മഞ്ജു വാര്യർ

text_fields
bookmark_border
Manju
cancel

അക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താനെന്ന് നടി മഞ്ജു വാര്യർ. അവൾക്കൊപ്പമെന്ന നിലപാടിൽ തന്നെയാണുള്ളത്​. അക്കാര്യം അവൾക്ക് അറിയാമെന്നും ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വ്യക്തമാക്കി. 

അവളോടൊപ്പമാണെന്ന് ആവർത്തിച്ച് ഉറക്കെ പ്രഖ്യാപിക്കേണ്ട ഒന്നാണെന്ന് തോന്നിയിട്ടില്ല.  എന്നെയും അവളെയും അടുത്തറിയുന്ന എല്ലാവർക്കും അറിയാം. ഞങ്ങളുടേത് ലൈക്കുകളും ഹാഷ് ടാഗുകളും ഉണ്ടാകുന്നതിനു മുമ്പുള്ള ഹൃദയബന്ധമാണ്. അത് എന്നും ഉണ്ടാകുമെന്നും മഞ്ജു കൂട്ടിച്ചേർത്തു. 

ഈ ബഹളങ്ങളും ആരവങ്ങളും എല്ലാം കഴിഞ്ഞാലും അത് പ്രഖ്യാപിക്കാൻ ഹാഷ് ടാഗുകളുടെ ആവശ്യവുമില്ല. വിവാദങ്ങളും ചർച്ചകളും വരികയും പോകുകയും ചെയ്യും. അതുമായൊന്നും ഇതിനെ കൂട്ടിക്കുഴക്കാൻ എനിക്കാകില്ല. സംഘടനകളിൽ എടുക്കേണ്ട നിലപാട് അതാത് സമയത്ത് എടുത്തിട്ടുണ്ട്. വ്യക്തിബന്ധങ്ങൾക്ക്​ സംഘടനയോ നിയമാവലിയോ ഒന്നും തടസ്സമാകുമെന്നും ഞാൻ കരുതുന്നില്ല.’–മഞ്ജു പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manju Warrier on Actress -Movie News
Next Story