Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകെ.എസ്.ഇ.ബി ബില്ലിൽ...

കെ.എസ്.ഇ.ബി ബില്ലിൽ ‘ഷോക്കടിച്ച്’മണിയൻപിള്ള രാജുവും, ബോർഡിനെതിരെ പരാതി പ്രളയം

text_fields
bookmark_border
കെ.എസ്.ഇ.ബി ബില്ലിൽ ‘ഷോക്കടിച്ച്’മണിയൻപിള്ള രാജുവും, ബോർഡിനെതിരെ പരാതി പ്രളയം
cancel

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ‘ഷോക്കടിപ്പി’ക്കുന്ന ബില്ലിനെതിരെ പരാതിപ്രളയം. സിനിമാതാരങ്ങൾ ഉൾപ്പെടെ പ്രമുഖർ കെ.എസ്.ഇ.ബിക്കെതിരെ രംഗത്തെത്തി. ബോർഡിനെതിരെ രൂക്ഷമായ ആരോപണവുമായി നടൻ മണിയൻപിള്ള രാജു ഞായറാഴ്ച രംഗത്തെത്തി. മുൻകാലങ്ങളിൽ ഏഴായിരം രൂപ ബില്ല് വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 42,391രൂപ അടയ്​ക്കേണ്ട അവസ്ഥയാണെന്നും ഇത് തീവെട്ടിക്കൊള്ളയാണെന്നും മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു. 

ലോക്ഡൗണിനെ തുടർന്ന് പണി ഇല്ലാത്തതിനാൽ  മൂന്നുമാസമായി വീട്ടിലുണ്ട്. ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തിൽ കയറി ഞെക്കിപ്പിടിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബിയെന്നും ആദ്ദേഹം ആരോപിച്ചു. അതേസമയം താരത്തി​െൻറ ആരോപണങ്ങളെ വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള തള്ളി.5251 യൂനിറ്റാണ് മണിയപിള്ള ഉപയോഗിച്ചതെന്നും 7.90 സ്ലാബിൽ പണം നൽകേണ്ട വ്യക്തിയാണ് അദ്ദേഹമെന്നും എൻ.എസ്. പിള്ള പറഞ്ഞു. 

താരത്തി​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർ വീട്ടിലെത്തി ബില്ല് സംബന്ധിച്ച് വ്യക്തത വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ലോക്​ഡൗൺ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റർ റീഡിങ്​ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കെ.എസ്.ഇ.ബി നടപ്പാക്കിയ ശരാശരി ബില്ലിങ്ങാണ് വ്യാപക പരാതിക്ക് വഴി​െവച്ചത്. പലയിടത്തും 70 ദിവസം കഴിഞ്ഞാണ് ബിൽ തയാറാക്കിയത്. 240 യൂനിറ്റ് വരെ സബ്സിഡി ഉണ്ടെങ്കിലും ശരാശരി ബിൽ വന്നതോടെ ഒട്ടുമിക്കവർക്കും സബ്സിഡി നഷ്​ടമാവുകയും ചെയ്തു. ബില്ലിനെ സംബന്ധിച്ച് പരാതിയുമായി ആരെത്തിയാലും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maniyanpilla Rajumovies newskseb bill
News Summary - maniyan pilla raju against kseb -malayalam news
Next Story