അഞ്ജലി മേനോൻെറ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; യുവാവ് പിടിയിൽ
text_fieldsകൊച്ചി: സംവിധായിക അഞ്ജലി മേനോന്‍ അടക്കമുള്ള സിനിമാ മേഖലയിലുള്ളവരുടെ വ്യാജ ഫേസ്ബുക് പ്രൊഫൈലുണ്ടാക്കി തട്ട ിപ്പ് നടത്തിയ യുവാവ് പിടിയിൽ. കൊല്ലം ജില്ലയിലെ ഓച്ചിറ വില്ലേജില്‍ കാഞ്ഞിരക്കാട്ടില്‍ വീട്ടില്‍ ദിവിനെയാണ് (32) എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ജലി മേനോന്‍ നല്‍കിയ പരാതിയിലാണ് നടപടി.
വിവിധ ഫേസ്ബുക്ക് പ്രൊഫൈലുകളുണ്ടാക്കി അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാൾ നിരവധി പേരെ വഞ്ചിച്ചത്. സൈബര്‍ സെല്ലിൻെറ സഹായത്തോടെ പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
മൊബൈല്‍ ആപ്പിൻെറ സഹായത്തോടെ ഫോണ്‍കാളുകള്‍ ഇൻറര്‍നെറ്റ് കാളുകളാക്കി മാറ്റിയാണ് കബളിപ്പിക്കൽ. കേസ് എടുത്തതിനെത്തുടര്‍ന്ന് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
