Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാറയായി മംമ്ത; ലാൽ ബാഗിന്‍റെ ഫസ്റ്റ് ലുക്

text_fields
bookmark_border
സാറയായി മംമ്ത; ലാൽ ബാഗിന്‍റെ ഫസ്റ്റ് ലുക്
cancel

മംമ്ത മോഹൻദാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ലാൽബാഗി’ന്‍റെ ഫസ്റ്റ് ലുക് പുറത്ത്. ‘പൈസാ പൈസാ’ക്ക് ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് നിർമ്മിക്കുന്നത്.

സിജോയ് വർഗീസ്, രാഹുൽ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവർ അഭിനയിക്കുന്നു.

ഒരു ബർത്ത് ഡേ പാർട്ടിക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുൻപും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാർട്ടിയിൽ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamta Mohandas AS Sara Lalabagh-Movie News
Next Story