വീണ്ടും ഇഷ്​ടനമ്പർ സ്വന്തമാക്കി മമ്മൂട്ടി 

22:23 PM
14/02/2020

കാ​ക്ക​നാ​ട്: പു​തു​താ​യി വാ​ങ്ങി​യ കാ​ര​വാ​നും ഇ​ഷ്​​ട​ന​മ്പ​റും സ്വ​ന്ത​മാ​ക്കി ച​ല​ച്ചി​ത്ര​താ​രം മ​മ്മൂ​ട്ടി. പ്രി​യ ന​മ്പ​റാ​യ 369 ആ​ണ് പു​തി​യ കാ​ര​വാ​ന് വേ​ണ്ടി​യും മ​മ്മൂ​ട്ടി നേ​ടി​യെ​ടു​ത്ത​ത്. ‘കെ.​എ​ൽ 07 സി.​യു 369’ എ​ന്ന​താ​ണ്​ ന​മ്പ​ർ. ഫാ​ൻ​സി ന​മ്പ​റാ​യ​തി​നാ​ൽ ര​ണ്ടു​പേ​ർ കൂ​ടി ഇ​തി​നാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പി​ന്മാ​റു​ക​യാ​യി​രു​ന്നു. ബെ​ൻ​സ് ക​മ്പ​നി​യാ​ണ് താ​ര​ത്തി​നാ​യി കാ​ര​വാ​ൻ ത​യാ​റാ​ക്കി​യ​ത്. സി​നി​മ​ക്ക് പു​റ​ത്ത് കാ​റു​ക​ളോ​ടും കാ​മ​റ​ക​ളോ​ടും പ്ര​ത്യേ​ക താ​ൽ​പ​ര്യ​മു​ള്ള മ​മ്മൂ​ട്ടി​ക്ക് ആ​ഡം​ബ​ര​കാ​റു​ക​ളു​ടെ വ​ലി​യ ശേ​ഖ​രം ത​ന്നെ​യു​ണ്ട്. 

ഫാ​ൻ​സി ന​മ്പ​റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​ന് 3000 രൂ​പ ന​ൽ​ക​ണം. കൂ​ടു​ത​ൽ പേ​ർ ഇ​തി​നാ​യി ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ലേ​ലം ചെ​യ്യു​ന്ന​താ​ണ് രീ​തി. ര​ണ്ടു​പേ​ർ കൂ​ടി ഈ ​ന​മ്പ​റി​ന് അ​വ​കാ​ശം ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ൻ​മാ​റി​യ​തി​നെ തു​ട​ർ​ന്ന് ലേ​ലം വി​ളി​യി​ല്ലാ​തെ അ​ടി​സ്​​ഥാ​ന വി​ല​യ്​​ക്കു​​ത​ന്നെ ന​മ്പ​ർ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. 

369 എ​ന്ന ന​മ്പ​റി​നോ​ട് പ്ര​ത്യേ​ക താ​ൽ​പ​ര്യ​മു​ള്ള മ​മ്മൂ​ട്ടി ഇ​തി​ന് മു​മ്പ്​ വ​ലി​യ വി​ല​കൊ​ടു​ത്ത് വി​വി​ധ സീ​രീ​സു​ക​ളി​ൽ ഇ​ത്​ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ണ്ട് മ​മ്മൂ​ട്ടി വാ​ങ്ങി​യ ഒ​രു പെ​ട്ടി​യു​ടെ ന​മ്പ​ർ ലോ​ക്കാ​യി​രു​ന്നു ഇ​ത്.

Loading...
COMMENTS