ചാവേറായി മമ്മൂട്ടി, ബിഗ് ബജറ്റ് ചിത്രം മാമാങ്കം
text_fieldsമാമാങ്കം പശ്ചാത്തലമാകുന്ന ബിഗ്ബജറ്റ് ചിത്രവുമായി മമ്മൂട്ടി. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാരതപ്പുഴയുടെ തീരത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിച്ചിരുന്ന മാമാങ്കം ഉത്സവത്തില്‍ പടവെട്ടാന്‍ എത്തിയിരുന്ന ചാവേറുകളെ കുറിച്ചാണ് ചിത്രം പറയുന്നത്. ചാവേറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സജീവ് പിള്ള 12 വർഷം ഗവേഷണം നടത്തി എഴുതിയതാണ് ചിത്രത്തിന്‍റെ തിരക്കഥ. കാവ്യ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നമ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. താൻ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇതെന്നും വലിയ താരങ്ങളും വിദേശത്ത് നിന്നുള്ള സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്‍റ ഭാഗമാകുമെന്നും മമ്മൂട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന അങ്കിളിന്റെ ഷൂട്ടിങ് തിരക്കിലാണ് മമ്മൂട്ടി ഇപ്പോൾ. തമിഴ്- മലയാളം ഭാഷകളിൽ തയാറാക്കിയിരിക്കുന്ന സ്ട്രീറ്റ് ലൈറ്റ്സ് ആണ് അദ്ദേഹത്തിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം.
