പോക്കിരിരാജക്ക് പിന്നാലെ മമ്മൂട്ടിയുടെ ‘മധുരരാജ’
text_fieldsആരാധകർക്കിടയിൽ ആവേശം തീര്‍ത്ത സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം 'പോക്കിരിരാജ'യുടെ രണ്ടാം ഭാഗത്തിന്റെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്ത്. 'മധുരരാജ' എന്നാണ് ചിത്രത്തിന് പേരു നൽകിയിട്ടുള്ളത്. 'പോക്കിരിരാജ'യിലെ പോലെ മാസ് ലുക്കിലാണ് രണ്ടാം ഭാഗത്തിലും മമ്മൂട്ടിയെത്തുന്നത്. പോക്കിരിരാജ സംവിധാനം ചെയ്ത വൈശാഖ് തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. പുലിമുരുകന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ചിത്രീകരണം ആഗസ്റ്റ് ഒമ്പതിന് ആരംഭിക്കും.
മമ്മൂട്ടിക്ക് പിന്നാലെ മധുരരാജയുടെ വാർത്ത വൈശാഖും ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
പ്രിയരേ... 8 വര്‍ഷത്തെ കാത്തിരിപ്പാണ്, മമ്മൂക്കയോടൊപ്പം വീണ്ടുമൊരു സിനിമ. വലിയൊരു സ്വപ്നം കൂടിയായിരുന്നു അത്. മധുരരാജ ആഗസ്റ്റ് ഒമ്പതിന് തുടങ്ങുകയാണ്. എല്ലാവരുടെയും പ്രാർഥനകളും അനുഗ്രഹവും ഉണ്ടാവണം. ഹൃദയപൂര്‍വം, വൈശാഖ്...
പീറ്റര്‍ ഹെയിനും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് മധുരരാജക്ക്. പോക്കിരിരാജയിൽ പ്രധാന താരങ്ങളായിരുന്ന പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, നെടുമുടി വേണു, റിയാസ് ഖാന്, ശ്രിയ ശരണ്‍, സിദ്ദീഖ്, ബിന്ദു പണിക്കര്‍, വിജയരാഘവന് എന്നിവർ രണ്ടാം ഭാഗത്തില്‍ ഉണ്ടോയെന്ന വിവരം പുറത്തുവന്നിട്ടില്ല. നെല്‍സണ്‍ ഐപ് സിനിമാസിന്റെ ബാനറിൽ നെല്‍സണ്‍ ഐപ് നിര്‍മിക്കുന്നു. തിരക്കഥ: ഉദയ് കൃഷ്ണ, കാമറ: ഷാജി കുമാർ, ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗോപി സുന്ദർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
