മമ്മൂട്ടി ആന്ധ്ര മുഖ്യമന്ത്രിയാകുന്നു; യാത്രയുടെ ചി​ത്രീകരണം ഇൗ മാസം തുടങ്ങും

10:29 AM
13/06/2018
Yatra

ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിൽ മമ്മൂട്ടിയെത്തുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തി​​​​െൻറ ചിത്രീകരണം ഈ മാസം 18ന് തുടങ്ങും. മമ്മൂട്ടി 20ന് ഷൂട്ടിങില്‍ പങ്കാളിയാകും. നീണ്ട 20 വർഷങ്ങൾക്ക്​ ശേഷമാണ്​ മലയാളത്തി​​​​െൻറ മെഗാ സ്റ്റാർ തെലുങ്കിലേക്ക്​ തിരിച്ച്​ ​േപാവുന്നത്​.  

1999 മുതല്‍ 2004 വരെയുള്ള വൈ.എസ്​.ആറി​​​​െൻറ രാഷ്ട്രീയ ജീവിതമാണ് യാത്ര എന്ന സിനിമയുടെ പ്രമേയം. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈ.എസ്​.ആറി​​​​െൻറ പദയാത്ര മുൻനിർത്തിയാണ്​ സിനിമ മുന്നോട്ട്​ പോകുന്നത്​. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് ചെയ്യാമെന്ന ഉദ്ദേശമുള്ളതിനാലാണ്​ ചിത്രത്തി​​​​െൻറ ഷൂട്ടിങ്​ നേരത്തെ ആരംഭിക്കുന്നത്​.

മുപ്പത്​ കോടിയോളം രൂപ മുടക്കിയെടുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി. രാഘവാണ്​. തമിഴ്​ നടൻ സൂര്യ ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി എത്തുമെന്ന വാർത്തകളുണ്ടായിരുന്നു. ഭൂമികയും പ്രധാന വേഷത്തിലുണ്ടെന്നാണ്​ സൂചന. യാത്രയുടെ തമിഴ് പതിപ്പും പുറത്തിറങ്ങും. 70 എം.എം എൻറർടൈൻമെൻഡ്​സി​​​​െൻറ ബാനറില്‍ ശശി ദേവി റെഡ്ഡി, വിജയ് ചില്ല എന്നിവർ ചേർന്നാണ്​ ചിത്രം നിര്‍മ്മിക്കുന്നത്.

യാത്രയുടെ ഫസ്റ്റലുക്​ പോസ്റ്റർ വൻ ശ്രദ്ധ നേടിയിരുന്നു. ആന്ധ്രയിലെ ​പ്രധാനമാധ്യമങ്ങളെല്ലാം പോസ്റ്റർ ചർച്ചയാക്കി. വൈ.എസ്.ആറി​​​​െൻറ വേഷവിധാനത്തിലുള്ള മമ്മൂട്ടിയുടെ ലുക്കായിരുന്നു പോസ്റ്ററി​​​​െൻറ ഹൈലൈറ്റ്​. മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ്​ യാത്ര. 1992 ല്‍ പുറത്തിറങ്ങിയ സ്വാതി കിരണമായിരുന്നു ആദ്യ ചിത്രം. 1998ല്‍ റെയില്‍വേ കൂലി എന്ന ചിത്രവും പുറത്തുവന്നു. 

Loading...
COMMENTS