Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിനിമക്കുള്ളിലെ സസ്പെൻസ് പൊളിച്ച് മമ്മൂട്ടി

text_fields
bookmark_border
Ganagandarvan
cancel

രമേഷ്​ പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗാനഗന്ധർവ'ന്‍റെ വ്യത്യസ്ഥമായ പോസ്റ്റർ ഷെയർ ചെയ്ത് മെഗാ സ്റ്റ ാർ മമ്മൂട്ടി. താൻ നായകനാകുന്ന ചിത്രത്തിലെ കൊച്ചിൻ കലാസദൻ എന്ന സംഗീത ട്രൂപ്പിന്‍റെ വിവരങ്ങളുള്ള പോസ്റ്ററാണ് മെഗാ സ്റ്റാർ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തത്. ‘സിനിമയുടെ അല്ല, സിനിമയിലെ പോസ്റ്റർ’ എന്ന തലക്കെട്ടും മമ്മൂട്ടി നൽക ിയിട്ടുണ്ട്.

ഗാനമേള ട്രൂപ്പിന്‍റെ കഥ പറയുന്ന ചിത്രത്തിൽ ഗാനമേള വേദികളില്‍ അടിപൊളി ഗാനങ്ങള്‍ പാടുന്ന 'കലാസദൻ ഉല്ലാസ്' ആയാണ് മമ്മൂട്ടി വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് നായിക. മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, സലിം കുമാർ, ഇന്നസെന്‍റ്, സിദ്ദീഖ്, മുകേഷ്, മണിയൻപിള്ള രാജു, സുനിൽ സുഖദ, അശോകൻ, കുഞ്ചൻ, ഹരീഷ് കണാരൻ, ധർമജൻ, ശാന്തി പ്രിയ എന്നിവരും ചിത്രത്തിലുണ്ട്.

Ganagandarvan

രമേഷ് പിഷാരടിയും ഹരി പി. നായരും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. സംഗീതം: ദീപക് ദേവ്. ഛായാഗ്രഹണം: അഴഗപ്പൻ.

ജയറാം നായകനായ സൂപ്പർ ഹിറ്റ് ചിത്രം പഞ്ചവർണതത്തക്ക് ശേഷം രമേഷ്​ പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mammootty Shares New Film Ganagandharvan Poster -Movies News
Next Story