Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightവൈ.എസ്​. രാജശേഖര...

വൈ.എസ്​. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി ?

text_fields
bookmark_border
mammootty-ysr-nayan
cancel

പതിറ്റാണ്ടുകൾക്ക്​ ശേഷം മമ്മൂട്ടി തെലുങ്ക്​ സിനിമയിൽ അഭിനയിക്കാൻ​ പോകുന്നതായി റിപ്പോർട്ട്​. ആന്ധ്രപ്രദേശ്​ മുൻ മുഖ്യമന്ത്രിയായ വൈ.എസ്​.രാജശേഖര റെഡ്ഡിയുടെ ജീവിത കഥയുടെ ദൃശ്യാവിഷ്​കാരത്തിലാണ്​ മെഗാസ്​റ്റാർ നായകനായി എത്തുക. സൂപ്പർതാരം നയൻതാര ചിത്രത്തിൽ നായികയായി എത്തുമെന്നും സൂചനയുണ്ട്​. 

ചിത്രത്തി​​​െൻറ അണിയറ പ്രവർത്തകർ മമ്മൂട്ടി നിലവിൽ അഭിനയിച്ച്​ കൊണ്ടിരിക്കുന്ന ചിത്രമായ അബ്രഹാമി​​​െൻറ സന്തതികളുടെ ലൊക്കേഷനിൽ വന്ന്​ താരവുമായി കൂടിക്കാഴ്​ച നടത്തിയെന്നാണ്​ വിവരം. യാത്ര എന്നാണ്​ ചി​ത്രത്തിന്​ നൽകിയിരിക്കുന്ന പേര്​. മഹി രാഘവാണ്​ സംവിധാനം ചെയ്യുന്നത്​. 

ആന്ധ്രപ്രദേശ്​ മുൻമുഖ്യമന്ത്രിയായ വൈ.എസ്​ രാജശേഖര റെഡ്ഡിയുടെ സംഭവബഹുലമായ ജീവിതം തെലുങ്കിൽ വൻ മുടക്കുമുതലിൽ ഒരുങ്ങുന്നതായുള്ള വാർത്തകൾ മു​േമ്പ പുറത്ത്​ വന്നിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയെ നായകനാക്കാൻ അണിയറയിൽ ശക്​തമായ നീക്കങ്ങളും നടന്നിരുന്നു.ആന്ധ്രപ്രദേശി​​​െൻറ മുഖ്യമന്ത്രിയായ സമയത്ത്​ ഒരു ഹെലിക്കോപ്​റ്റർ അപകടത്തിലാണ്​ വൈ.എസ്​.ആർ കൊല്ലപ്പെട്ടത്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottynayantharamalayalam newsmovie newsYSRtelugu movie
News Summary - mammootty to play y s rajasekhara reddy - movie news
Next Story