Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറ്റൊരു ബിഗ് ബജറ്റ്; കുഞ്ഞാലി മരക്കാരായി മമ്മൂട്ടി

text_fields
bookmark_border
kunjali-marakkar
cancel

മമ്മൂട്ടി ആരാധകർക്കായി വീണ്ടും ബിഗ് ബജറ്റ് ചിത്രം വരുന്നു. കുഞ്ഞാലി മരക്കാറായാണ് പുതിയ ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആഗസ്റ്റ് ഫിലിംസ് ആണ്.

ടി.പി. രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് തിരക്കഥ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലുംനിന്നു പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാർ നാലാമനെക്കുറിച്ചുള്ള ചിത്രമാണ്. 1498 - ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) നടന്ന ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചയാളായിരുന്നു കുഞ്ഞാലിമരക്കാരും പിൻ‍ഗാമികളും. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammootty Next As Kunjali Marakkar-Movie News
Next Story