‘ഐസ് ഇട്ട മീൻ കഴിച്ചാൽ തൊണ്ടക്ക് പ്രശ്നമാകും’; ‘ഗാനഗന്ധർവ’ന്‍റെ കിടിലൻ ട്രെയിലർ

13:05 PM
07/09/2019
Ganagandharvan-Mammootty

രമേഷ്​ പിഷാരടിയുടെ മമ്മൂട്ടി ചിത്രം 'ഗാനഗന്ധർവ'ന്‍റെ ട്രെയിലർ  പുറത്തിറങ്ങി. മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് ട്രെയിലർ പുറത്തിറക്കിയത്. 

ഗാനമേള ട്രൂപ്പിന്‍റെ കഥ പറയുന്ന ചിത്രത്തിൽ ഗാനമേള വേദികളില്‍ അടിപൊളി ഗാനങ്ങള്‍ പാടുന്ന 'കലാസദൻ ഉല്ലാസ്' ആയാണ് മമ്മൂട്ടി വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് നായിക. മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, സലിം കുമാർ, ഇന്നസെന്‍റ്, സിദ്ദീഖ്, മുകേഷ്, മണിയൻപിള്ള രാജു, സുനിൽ സുഖദ, അശോകൻ, കുഞ്ചൻ, ഹരീഷ് കണാരൻ, ധർമജൻ, ശാന്തി പ്രിയ എന്നിവരും ചിത്രത്തിലുണ്ട്. 

രമേഷ് പിഷാരടിയും ഹരി പി. നായരും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. സംഗീതം: ദീപക് ദേവ്. ഛായാഗ്രഹണം: അഴഗപ്പൻ. സെപ്റ്റംബർ അവസാനം ചിത്രം തീയേറ്ററുകളിലെത്തും. 

Loading...
COMMENTS