Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightചാവാൻ ഒരുങ്ങിക്കോ...;...

ചാവാൻ ഒരുങ്ങിക്കോ...; മാമാങ്കത്തിന്‍റെ കിടിലൻ ട്രെയിലർ

text_fields
bookmark_border
ചാവാൻ ഒരുങ്ങിക്കോ...; മാമാങ്കത്തിന്‍റെ കിടിലൻ ട്രെയിലർ
cancel

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്‍റെ കിടിലൻ ട്രെയിലർ പുറത്ത്. ഗംഭീര ശബ്ദത്തിൽ മമ്മൂട്ടിയുടെ സംഭാഷണവും ചുരികപ്പയറ്റും ആദ്യ ട്രെയിലറിലുണ്ട്. നേരത്തെ പുറത്തിറക്കിയ മാമാങ്കത്തിന്‍റെ കാരക്ടർ പോസ്റ്റർ, ടീസർ, ഗ്രാഫിക് ടീസർ, മേക്കിങ് വിഡിയോ എന്നിവക്ക് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

16,17 നൂറ്റാണ്ടുകളിലായി തിരുനാവായിൽ ഭാരതപ്പുഴയുടെ തീരത്തു നടന്നിരുന്ന മാമങ്കത്തിന്‍റെ പശ്​ചാത്തലത്തിലാണ്​ ചി​ത്രം ഒരുങ്ങുന്നത്​. 10 കോടിയിലേറെ രൂപ ചെലവിട്ടു നിർമിച്ച പടുകൂറ്റൻ സെറ്റ് ആണ് ചിത്രത്തിനായി ഒരുക്കിയത്. 300 വർഷം മുൻപത്തെ കാലഘട്ടം പുനഃസൃഷ്ടിക്കുന്നതിനായി മുള, പനയോല, പുല്ല്, കയർ തുടങ്ങിയവയും ടൺകണക്കിന് ഉപയോഗിച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ, പ്രാചി തെഹ് ലാൻ, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ്​ മറ്റ്​ താരങ്ങൾ. കാവ്യ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം എം. പത്​മകുമാർ സംവിധാനം ചെയ്യുന്നു.​

എം. ജയചന്ദ്രനാണ്​ സംഗീതം. ശ്യാം കൗശലാണ് സംഘട്ടനം. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. വിദേശ രാജ്യങ്ങളിലും വലിയ രീതിയിൽ റിലീസ്​ ചെയ്യാനാണ്​ അണിയറക്കാർ ഉദ്ദേശിക്കുന്നത്​. നവംബർ അവസാനം ചിത്രം തീയറ്ററുകളിലെത്തും.

Show Full Article
TAGS:Mamangam Mammootty M Padmakumar movie news 
Next Story