ജോഷി ചതിച്ചാശാനെ; കുഞ്ഞച്ച‍ൻ വീണ്ടും വരുന്നൂ...

22:08 PM
14/03/2018
Kottayam-Kunjachan2

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷം കുഞ്ഞച്ചന്‍ വീണ്ടും വരുന്നൂ. ആട് 2വിന് ശേഷം മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മമ്മൂട്ടി തന്നെ കുഞ്ഞച്ചനാവുന്ന ചിത്രം വിജയ് ബാബുവാണ് നിർമിക്കുന്നത്. മിഥുന്‍ തന്നെയാണ് കുഞ്ഞച്ചന്‍റെ രണ്ടാംവരവ് അറിയിച്ചത്. 

കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..! ഇതിഹാസം മുട്ടത്തു വര്‍ക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരന്‍ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിര്‍മ്മാതാവിലൂടെ കാല്‍നൂറ്റാണ്ടിനും മുന്‍പ് കേരളക്കര ഒന്നാകെയുള്ള സിനിമാ കൊട്ടകകളില്‍ ആരവങ്ങള്‍ തീര്‍ത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേക്ക് എത്തിച്ചതിന്.. 

Kottayam-Kunjachan

ഇതുവരെയുള്ള യാത്രയില്‍ ആശ്വാസമായ തണല്‍ മരങ്ങള്‍ക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകള്‍ക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ് വഞ്ചികള്‍ക്ക് നന്ദി.. കൈവിടാതെ കൂടെ നില്‍ക്കുന്ന പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദി..:) ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേര്‍ന്ന് സവിനയം, സസന്തോഷം, സസ്നേഹം അവതരിപ്പിക്കുന്നു.. കോട്ടയം കുഞ്ഞച്ചന്‍ 2 -മിഥുന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാനും  ചിത്രത്തിന്‍റെ പോസ്റ്റർ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

ടി.എസ് സുരേഷ് ബാബുവാണ് കുഞ്ഞച്ചൻ ഒന്നാം ഭാഗം സംവിധാനം ചെയ്തത്. 1990ൽ മുട്ടത്തു വർക്കിയെഴുതിയ കഥക്ക് ഡെന്നിസ് ജോസഫ് തിരക്കഥയും സംഭാഷവും എഴുതിയ ചിത്രം നിർമിച്ചത് എം. മണിയായിരുന്നു.
 

Loading...
COMMENTS