Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നിത്യാനന്ദ ഷേണായ്'; പുത്തന്‍പണം ടീസർ എത്തി

text_fields
bookmark_border
നിത്യാനന്ദ ഷേണായ്; പുത്തന്‍പണം ടീസർ എത്തി
cancel

മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രം 'പുത്തന്‍പണം: ദി ന്യൂ ഇന്ത്യന്‍ റുപ്പി'യുടെ ടീസര്‍ പുറത്തിറങ്ങി. മധ്യ വയസുള്ള നിത്യാനന്ദ ഷേണായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടി കാസർകോട് ഭാഷയിലാണ് ചിത്രത്തിൽ സംസാരിക്കുന്നത്.

സംവിധായകൻ  രഞ്ജിത്, എബ്രഹാം മാത്യു, അരുൺ നാരായണൻ എന്നിവരുടെ സംയുക്ത സംരംഭമായ ത്രി കളേഴ്‌സ് ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെയും കള്ളനോട്ടുകളുടെയും കഥ പറഞ്ഞ ഇന്ത്യന്‍ റുപ്പി പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് പുതിയ ചിത്രവുമായിരഞ്ജിത്ത് എത്തുന്നത്. കടല്‍ കടന്നൊരു മാത്തുക്കുട്ടിക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്.

പുതു നടനായ മാസ്റ്റർ സുരജ്, മമ്മൂകോയ, സിദ്ധീഖ്, സായ് കുമാർ, രഞ്ജി പണിക്കർസ ഹരീഷ് കണാരൻ, അബു സലീം, ഇനിയ, ഷീലു എബ്രഹാം അടക്കമുള്ളവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാരി, കാഷ്മോര അടക്കമുള്ള സിനിമകൾ ചിത്രീകരിച്ച ഒാം പ്രകാശാണ് കാമറ കൈകാര്യം ചെയ്യുന്നത്.  സംഗീതം, പശ്ചാത്തല സംഗീതം -ഷഹബാസ് അമൻ. ചിത്രം വിഷുവിന് തീയറ്ററുകളിലെത്തും.

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mammootty and renjith film puthan panam teaser released
Next Story