തമിഴ്​ പഠിപ്പിച്ച്​ സംവിധായകൻ റാം; അനായാസം ഡബ്ബ്​ ചെയ്​ത്​ മമ്മൂട്ടി video

17:54 PM
13/10/2019
mammootty-and-director-ram

‘‘മാമങ്കത്ത്ക്ക്​ സാവേറായി കളമ്പിട്ടവൻ നാ, നമ്മ നാ​ട്ടോടെ സൊത്ത്​..മക്കള്​ക്കെല്ലാം നമ്മ രത്തബന്ധം’’ തമിഴ്​​ സംവിധായകൻ റാം പറഞ്ഞുകൊടുത്തത്​ മമ്മൂട്ടി ഭംഗിയായി ഡബ്ബ്​ ചെയ്​തു. എം. പദ്​മകുമാറിൻെറ സംവിധാനത്തിൽ എത്തുന്ന ബിഗ്​ ബജറ്റ്​ ചിത്രമായ മാമാങ്കത്തിൻെറ തമിഴ്​ ഡബ്ബിങ്ങിന്​ മമ്മൂട്ടിയെ സഹായിച്ചത്​ തമിഴ്​ സംവിധായകൻ റാം ആണ്​. 

അദ്ദേഹം പറഞ്ഞു കൊട​ുക്കുന്ന സംഭാഷണങ്ങൾ വൈകാരികാംശം ഒട്ട​ും ചോർന്നു പോകാതെ അനായാസമായാണ്​ മമ്മൂട്ടി അവതരിപ്പിച്ചത്​. മമ്മൂട്ടി തന്നെയാണ്​ തൻെറ ഫേസ്​ബുക്ക്​ പേജിലൂടെ ഡബ്ബിങ്​ വി​േ​ശഷങ്ങൾ പങ്കുവെച്ചത്​. 

സ്വന്തം ചിത്രമല്ലാതിരുന്നിട്ടും സ്വന്തം പോലെ കണ്ട്​ പ്രയത്​നിച്ചതിന്​ റാമിന്​ നന്ദി അറിയിച്ചുകൊണ്ടാണ്​ മമ്മൂട്ടി ഡബ്ബിങ്​ മുഹൂർത്തത്തിൻെറ വിഡിയോ പങ്കുവെച്ചത്​. മമ്മൂട്ടി നായകനായ ‘പേരൻപ്’​ എന്ന ചിത്രത്തിൻെറ സംവിധായകനാണ്​ റാം.

Loading...
COMMENTS