ചരിത്ര സിനിമ മാമാങ്കത്തിെൻറ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് പരിക്ക്
text_fieldsബിഗ് ബജറ്റ് ചരിത്ര സിനിമയായ മാമാങ്കത്തിെൻറ ഷൂട്ടിങ്ങിനിടെ നടൻ മമ്മൂട്ടിക്ക് പരിക്ക്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് മെഗാ സ്റ്റാറിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് അണിയറക്കാർ അറിയിച്ചിട്ടുണ്ട്.
നവാഗതനായ സജീവ് പിള്ള വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്ക് ശേഷമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് വേണ്ടി കൊച്ചിയിൽ വലിയ സെറ്റിട്ട് രംഗങ്ങൾ ചിത്രീകരിച്ച് കൊണ്ടിരിക്കുകയാണ്. ഹോളീവുഡ് ചിത്രങ്ങൾക്ക് വരെ സംഘട്ടനമൊരുക്കിയ സ്റ്റണ്ട് മാസ്റ്റർ കേച്ച ജെയ്കയാണ് ചിത്രത്തിെൻറ ഫൈറ്റ് ഒരുക്കുന്നത്.
ചിത്രത്തിെൻറ ലൊക്കേഷൻ ചിത്രങ്ങൾ അണിയറക്കാർ പുറത്ത് വിട്ടിരുന്നു. നീരജ് മാധവ്, ക്വീൻ ഫെയിം ധ്രുവ് എന്നിവരോടൊപ്പം ബോളീവുഡിൽ നിന്നും തമിഴിൽ നിന്നുമൊക്കെയുള്ള അഭിനേതാക്കൾ ചിത്രത്തിലുണ്ടാവും. കോടികൾ മുടക്കിയാണ് ചിത്രം നിർമിക്കുന്നത്. വിവിധ ഭാഷകളിലായി ചിത്രം ഇൗ വർഷാവസാനം തിയറ്ററിലെത്തിയേക്കും.
