സോഷ്യൽ മീഡിയ ഇളക്കി മറിച്ച് മാമാങ്കത്തിൻെറ ഫസ്റ്റ് ലുക്ക്
text_fieldsമെഗാസ്റ്റാർ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വാളും പരി ചയുമായി പടക്കളത്തിൽ പോരാടുന്ന യോദ്ധാവായാണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി മുൻ നിര സിനിമാതാരങ്ങൾ പോസ്റ്റർ ഫേസ്ബുക ്കിലൂടെ പങ്കുവെച്ചു.
കാവ്യ ഫിലിംസിൻെറ ബാനറിൽ വേണു കുന്നപ്പള്ളിയാണ് വമ്പൻ ബജറ്റിൽ മാമാങ്കം നിർമ്മിക്കുന്ന ത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. വിദേശ രാജ്യങ്ങളിലും വലിയ രീതിയിൽ റിലീസ് ചെയ്യാനാണ് അണിയറക്കാർ ഉദ്ദേശിക്കുന്നത്. ശ്യാം കൗശലാണ് ചിത്രത്തിൻെറ സംഘട്ടനം നിർവഹിച്ചത്.
മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റാണ് കലാ സംവിധായകൻ മാമാങ്കത്തിനായി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചത്. ആയിരത്തോളം തൊഴിലാളികള്‍ നാല് മാസം കൊണ്ടാണ് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ചിത്രത്തെ കുറിച്ച് കൂടുതൽ പ്രതീക്ഷകളാണ് നൽകുന്നത്.
കനിഹ, സിദ്ധിഖ്, പ്രാചി തെഹ്‍ലാൻ, ഉണ്ണി മുകുന്ദൻ, അനു സിത്താര സുദേവ് നായർ, തരുൺ അറോറ, മാസ്റ്റർ അച്ചുതൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. അവസാന ഘട്ട ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
