പകയുമായി ‘ചന്ദ്രോത്ത് പണിക്കര്‍’; ഉണ്ണി മുകുന്ദന്‍റെ കാരക്ടർ പോസ്റ്റർ

12:28 PM
23/09/2019
Unni-Mukundan-Mamangam

ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ ‘ചന്ദ്രോത്ത് പണിക്കര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദന്‍റെ കാരക്ടർ പോസ്റ്റർ പുറത്ത്. ഉണ്ണി മുകുന്ദന്‍റെ ജന്മദിനത്തിൽ മാമാങ്കത്തിന്‍റെ അണിയറ പ്രവർത്തകർ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

വള്ളുവനാടന്‍ മണ്ണില്‍ രാജ്യസ്നേഹം ജ്വലിപ്പിച്ചു കൊണ്ട് മണ്മറഞ്ഞു പോയ ധീരന്മാര്‍ക്കിടയില്‍ സൂര്യശോഭയോടെ തിളങ്ങി നില്‍ക്കും ചന്ദ്രോത്തെ വീരയോദ്ധാക്കള്‍..
പകയുടെ, പോരാട്ടത്തിന്‍റെ, ദേശ സ്നേഹത്തിന്‍റെ, ആത്മ നൊമ്പരങ്ങളുടെ, സ്നേഹ ബന്ധങ്ങളുടെ, ആലയില്‍ ഉരുകുമ്പോളും ചോര വീഴ്ത്തിക്കൊണ്ട് അവരൊരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു..
കാലമവരെ ചാവേറുകളായി വാഴ്ത്തി..
ചന്ദ്രോത്തെ ധീരന്മാര്‍ ചരിത്രമെഴുതി..
മാമാങ്കമവരെ അനശ്വരതയുടെ ഇതിഹാസങ്ങളാക്കി..

ഞങ്ങളുടെ പ്രിയപ്പെട്ട ഉണ്ണിക്ക്, ഞങ്ങളുടെ ചന്ദ്രോത്ത് പണിക്കര്‍ക്ക് പിറന്നാളാശംസകള്‍..!!!

കാവ്യ ഫിലിംസിൻെറ ബാനറിൽ വേണു കുന്നപ്പള്ളിയാണ് വമ്പൻ ബജറ്റിൽ മാമാങ്കം നിർമ്മിക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. വിദേശ രാജ്യങ്ങളിലും വലിയ രീതിയിൽ റിലീസ്​ ചെയ്യാനാണ്​ അണിയറക്കാർ ഉദ്ദേശിക്കുന്നത്​. ശ്യാം കൗശലാണ് ചിത്രത്തിൻെറ സംഘട്ടനം നിർവഹിച്ചത്​.

കനിഹ, സിദ്ധിഖ്, പ്രാചി തെഹ്‍ലാൻ, ഉണ്ണി മുകുന്ദൻ, അനു സിത്താര സുദേവ് നായർ, തരുൺ അറോറ, മാസ്റ്റർ അച്ചുതൻ തുടങ്ങി വമ്പൻ താരനിരയാണ്​ ചിത്രത്തിൽ എത്തുന്നത്​.

Loading...
COMMENTS